ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസണിലേക്കുള്ള മെഗാ താരലേലം സൗദി അറേബ്യയിലെ ജിദ്ദയിൽ നടക്കുകയാണ്. അപ്രതീക്ഷിത നീക്കങ്ങളുമായി പത്ത് ടീമുകളും കളം നിറയുമ്പോൾ വേദിയിൽ താരമായി സൺറൈസേഴ്സ് ഹൈദരാബാദ് ഉടമ കാവ്യ മാരൻ.
മാരൻ കുടുംബത്തിലെ സുപ്രധാന സംരംഭകയാണ് സൺറൈസേഴ്സ് സിഇഒ കാവ്യ. കാവ്യയുടെ പിതാവ് കലാനിധി മാരൻ സൺ ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമാണ്. 2018ലാണ് സൺറൈസേഴ്സ് ഹൈദരാബാദിന്റെ സിഇഒ സ്ഥാനം കാവ്യ ഏറ്റെടുത്തത്. കാവ്യയ്ക്കൊപ്പം കലാനിധി മാരനും ഹൈദരാബാദ് ടീമിന്റെ സഹഉടമയാണ്. സൺറൈസേഴ്സ് സിഇഒ എന്ന സ്ഥാനത്തിനു പുറമേ നിലവിൽ സൺ ടിവി നെറ്റ്വർക്കിന്റെ ബിസിനസ് ഓപ്പറേഷൻസും കാവ്യയുടെ ചുമതലയിലാണ്.
ചെന്നൈ സ്റ്റെല്ല മേരീസ് കോളേജിൽ നിന്നും ബിരുദം പൂർത്തിയാക്കിയ കാവ്യ യുകെയിലെ വാർവിക്ക് ബിസിനസ് സ്കൂളിൽ നിന്ന് എംബിഎയും സ്വന്തമാക്കി. 409 കോടി രൂപയാണ് കാവ്യ മാരന്റെ ഇപ്പോഴത്തെ ആസ്തി. കാവ്യയുടെ പിതാവ് കലാനിധി മാരന് 19000 കോടി രൂപയുടെ ആസ്തിയുമുണ്ട്. കാവ്യയുടെ മാതാവ് കാവേരി മാരൻ സോളാർ ടിവി കമ്മ്യൂണിറ്റി സിഇഒ ആണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന വനിതകളിലൊരാളാണ് ഇവർ.
Kavya Maran, CEO of Sunrisers Hyderabad, continues to shine in the IPL, blending her business acumen with charisma. Fans eagerly await the IPL 2025 Mega Auction as she leads her team to a new chapter.