ത്രീ വീലർ ഉൽപാദന രംഗത്തേക്ക് കടക്കാൻ പ്രമുഖ ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ഒല. 2025ഓടെ പുതിയ ഇലക്ട്രിക് ഓട്ടോറിക്ഷകൾ പുറത്തിറക്കാനാണ് ഒലയുടെ പദ്ധതി. നിലവിൽ വിപണിയിലുള്ള ബജാജിന്റെ ഇവി ത്രീ വീലറുകളേക്കാൾ വിലക്കുറവോടെയാണ് ഒല ഓട്ടോ എത്തുക എന്നാണ് റിപ്പോർട്ട്.

ഇലക്ട്രിക് ഓട്ടോകൾക്ക് പുറമേ 20 വ്യത്യസ്ത ഇലക്ട്രിക് വാഹനങ്ങളും വിപണിയിൽ എത്തിക്കുമെന്ന് ഒല സ്ഥാപകനും ചെയർമാനുമായ ഭവീഷ് അഗർവാൾ പറഞ്ഞു. 20 മോഡലുകൾക്ക് പകരം ഓരോ വാഹനത്തിന്റെ രൂപത്തിലും ഭാവത്തിലും വ്യത്യസ്തമായ വേർഷനുകളാകും ഇറക്കുക. ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് ടൂ വീലർ നിർമാതാക്കളായ ഒല നേരത്തെ ഇലക്ട്രിക് ബൈക്കുകൾ ഇറക്കുമെന്നും വാർത്തയുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഇലക്ട്രിക് ത്രീവീലറും ഇറക്കുന്നത്.

നിലവിലെ ഇലക്ട്രിക് സ്കൂട്ടറുകളുടെ നിർമാണവും ഒല വർധിപ്പിക്കും. ഇലക്ട്രിക് സ്കൂട്ടറുകളിലെ അതേ ഇലക്ട്രോണിക്, ബാറ്ററി ഘടകങ്ങളാകും ഒല ത്രീവീലറുകളിലും പരീക്ഷിക്കുക. മറ്റ് ഇലക്ട്രിക് ഓട്ടോകളെ അപേക്ഷിച്ച് കൂടുതൽ സ്ഥലവും കൂടുതൽ സൗകര്യവും പ്രദാനം ചെയ്യുന്ന ഒല ത്രീ വീലറുകൾ നിരവധി അത്യാധുനിക ഫീച്ചറുകളുമായാണ് വരിക. ഹിന്ദിയിൽ സഞ്ചാരി എന്ന് അർഥമുള്ള ‘രാഹി’ എന്ന പേരാണ് ഇ-ത്രീവീലറുകൾക്ക് ഒല നൽകുക. ബജാജ്, മഹീന്ദ്ര ട്രിയോ, പിയാജിയോ ആപ്പ ഇ-സിറ്റി തുടങ്ങിയ ബ്രാൻഡുകളുമായാണ് ഒലയുടെ മത്സരം.

Ola Electric is set to transform India’s EV market with plans to launch 20 new products by 2026, including electric three-wheelers, leveraging its rapid growth in the two-wheeler segment.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version