ആഭ്യന്തര ആവശ്യങ്ങൾക്കായുള്ള ട്രെയിനുകളുടേയും അവയുടെ ഘടകങ്ങളുടേയും നിർമാണത്തിൽ ഇന്ത്യയിൽ കൂടുതൽ നിക്ഷേപം നടത്താൻ റഷ്യ. റെയിൽവേ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്. റഷ്യയിലെ റെയിൽവേ രംഗത്തെ പ്രമുഖ നിർമാതാക്കളായ ടിഎംഎച്ച് പദ്ധതിയിൽ താൽപര്യം പ്രകടിപ്പിച്ചതായി ഇന്ത്യയിലെ റെയിൽവേ മേഖലയിലെ റഷ്യൻ നിക്ഷേപത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ഉന്നത ഗവൺമെൻ്റ് ഉദ്യോഗസ്ഥൻ പറഞ്ഞു.
റഷ്യയ്ക്ക് വലിയ ആഭ്യന്തര ആവശ്യങ്ങളുണ്ട്. അതിനായി ഇന്ത്യയിൽ നിർമാണ സൗകര്യങ്ങൾ സ്ഥാപിക്കാനാണ് ടിഎംഎച്ചിന്റെ ശ്രമം. ഇന്ത്യയിലെ നിലവിലെ പലിശ നിരക്ക് മറ്റ് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമാണ് എന്നതാണ് വമ്പൻ കമ്പനിയെ ഇന്ത്യയിൽ നിക്ഷേപം നടത്താൻ പ്രേരിപ്പിച്ച പ്രധാന ഘടകം. ഇതുപയോഗിച്ച് നിരവധി റെയിൽവേ സൗകര്യങ്ങൾ വികസിപ്പിക്കാൻ ടിഎംഎച്ചിന് പദ്ധതിയുണ്ട്. അവയിൽ ചിലത് റഷ്യൻ വിപണിയിലേക്കും കയറ്റിയയക്കും.
റഷ്യയ്ക്ക് നിലവിൽ ഇന്ത്യയിൽ നിന്ന് നിരവധി വിതരണ കരാറുകളുണ്ട്. വന്ദേഭാരത് ട്രെയിനുകളുടെ സ്ലീപ്പർ കോച്ച് നിർമാണവുമായി ബന്ധപ്പെട്ട് ടിഎംഎച്ച് പ്രധാന പങ്കാളികളായ Kinet Railway Solutions ഇന്ത്യൻ റെയിൽവേയുമായി 55000 കോടി രൂപയുടെ കരാർ ഒപ്പിട്ടിരുന്നു. 1920 വന്ദേഭാരത് സ്ലീപ്പർ കോച്ചുകൾ നിർമിക്കാനാണ് കരാർ. പ്രധാന വിതരണത്തിനായി കൂടുതലും ഇന്ത്യൻ കമ്പനികളെ ഉൾക്കൊള്ളിക്കാനാണ് ശ്രമം.
Russia plans increased investments in India’s railway manufacturing sector. TMH, a leading Russian rail manufacturer, aims to set up facilities in India for domestic and export purposes. This includes a ₹55,000 crore contract to produce 1,920 Vande Bharat sleeper coaches.