രത്തൻ ടാറ്റയുടേയും അസിം പ്രേംജിയുടേയും പാത പിൻതുടർന്ന് വൻ തുക ജീവകാരുണ്യത്തിന് നൽകി റിയൽ എസ്റ്റേറ്റ് രാജാവ് അഭിഷേക് ലോധ. മാക്രോടെക് ഡെവലപ്പേവ്സ് എംഡിയും സിഇഒയുമായ അഭിഷേക് തന്റെ സമ്പത്തിന്റെ വലിയ പങ്കാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവെച്ചിരിക്കുന്നത്.

ലോധ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള റിയൽ എസ്റ്റേറ്റ് കമ്പനിയായ മാക്രോടെക്കിന്റെ അഞ്ചിൽ ഒരു ഭാഗമാണ് കാരുണ്യപ്രവർത്തനങ്ങൾക്ക് നൽകുക. 1.10 ലക്ഷം കോടി മൂല്യമുള്ള കമ്പനിയുടെ 72 ശതമാനം ഓഹരികൾ നിലവിൽ ലോധ കുടുംബത്തിന്റെ കൈവശമാണ്. തുക വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം, നഗരവികസനം തുടങ്ങിയ മേഖലകളിലാണ് വിനിയോഗിക്കുക.

നൂറ് വർഷത്തെ ബിസിനസ് സംരംഭങ്ങൾക്കു ശേഷം ടാറ്റ ട്രസ്റ്റിലൂടെ ടാറ്റ രാജ്യത്തിന് സമർപ്പിച്ച പാതയാണ് ഇത്തരമൊരു നീക്കത്തിന് പ്രചോ0നമെന്ന് അഭിഷേക് ലോധ പറഞ്ഞു. രാജ്യത്തിനും ജനങ്ങൾക്കും ടാറ്റ എക്കാലത്തും മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. 

Abhishek Lodha, MD and CEO of Macrotech Developers, pledges Rs 20,000 crore to the Lodha Philanthropy Foundation, inspired by the Tata legacy. The funds will support education, women’s empowerment, and sustainable urbanisation through social programs.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version