വാട്സാപ്പിന് കടുത്ത മത്സരവുമായി പ്രമുഖ സ്വദേശി ടെക് കമ്പനിയായ സോഹോ തങ്ങളുടെ ബിസിനസ്സ് മെസേജിങ് പ്ലാറ്റ്‌ഫോമായ ‘അരാട്ടൈ ഫോർ ബിസിനസ്സ്’ (Arattai for business) ഔദ്യോഗികമായി പുറത്തിറക്കി. കമ്പനി സ്ഥാപകൻ ശ്രീധർ വെമ്പുവാണ് എക്സ് പ്ലാറ്റ്‌ഫോമിലൂടെ പുതിയ ആപ്പിന്റെ ലോഞ്ച് പ്രഖ്യാപിച്ചത്.

ബിസിനസുകൾക്ക് ഉപഭോക്താക്കളുമായും ജീവനക്കാരുമായും സുരക്ഷിതമായി ആശയവിനിമയം നടത്താൻ ഈ പുതിയ പ്ലാറ്റ്‌‌ഫോം സഹായിക്കും. ഇതിന്റെ ഭാഗമായി അവതരിപ്പിച്ച ‘അരാട്ടൈ ബിസിനസ്സ് പ്ലാറ്റ്‌ഫോം’ ഇന്ത്യൻ റെയിൽവേ ഉൾപ്പെടെയുള്ള സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കായി പൂർണ്ണമായും സൗജന്യമായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കൂടാതെ, ആരോഗ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി പ്രതിമാസം 10 ലക്ഷം സന്ദേശങ്ങൾ സൗജന്യമായി നൽകുമെന്നും സോഹോ അറിയിച്ചിട്ടുണ്ട്. വാട്സാപ്പ് പുതിയ ബിസിനസ്സ് നിരക്കുകൾ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ വരുന്ന ഈ സ്വദേശി പ്ലാറ്റ്‌ഫോം എൻഡ്-ടു-എൻഡ് എൻക്രിപ്ഷനും മികച്ച ഡാറ്റാ സുരക്ഷയുമാണ് വാഗ്ദാനം ചെയ്യുന്നത്.

2021 ജനുവരിയിലാണ് കമ്പനി അരാട്ടൈ ആപ്പ് അവതരിപ്പിച്ചത്. ഇതിനുപിന്നാലെയാണ് ഇപ്പോൾ ആപ്പിന്റെ ബിസിനസ് വേർഷനുമായി കമ്പനി രംഗത്തെത്തിയിരിക്കുന്നത്. 

Zoho launches ‘Arattai for Business’ to rival WhatsApp, offering end-to-end encryption and free messaging services for government and public sector entities.

Share.
Leave A Reply

Exit mobile version