ചെന്നൈ, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളങ്ങളെ പിന്തള്ളി ഇന്ത്യയിലെ തിരക്കേറിയ മൂന്നാമത്തെ വിമാനത്താവളമായി ബെംഗളൂരു കെംപഗൗഡ ഇൻ്റർനാഷണൽ എയർപോർട്ട് (കെഐഎ). എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഎഐ) കണക്കുകൾ പ്രകാരം ഒക്ടോബറിൽ 4.8 ലക്ഷം അന്താരാഷ്ട്ര യാത്രക്കാരാണ് കെഐഎ വഴി യാത്ര ചെയ്തത്. ചെന്നൈ (4.5 ലക്ഷം), കൊച്ചി (4.1 ലക്ഷം) എന്നീ വിമാനത്താവളങ്ങളെയാണ് ബെംഗളൂരു മറികടന്നത്. എന്നാൽ, ഡൽഹി (17.5 ലക്ഷം), മുംബൈ (12.5 ലക്ഷം) വിമാനത്താവളങ്ങൾ ആദ്യ രണ്ടു സ്ഥാനങ്ങൾ നിലനിർത്തി.

2023 ഒക്ടോബറിനെ അപേക്ഷിച്ച് ബെംഗളൂരു വിമാനത്താവളം അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ 24.3% വളർച്ചയാണ് കൈവരിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ 3.9 ലക്ഷം അന്താരാഷ്ട്ര യാത്രക്കാരാണ് കെഐഎ വഴി സഞ്ചരിച്ചത്. ആഭ്യന്തര ഗതാഗതത്തിലും ഡൽഹിക്കും മുംബൈയ്ക്കും തൊട്ടുപിന്നിൽ ബെംഗളൂരു വിമാനത്താവളം മൂന്നാം സ്ഥാനത്താണ്. 2024 ഒക്ടോബറിൽ ബെംഗളൂരു വഴി 30.8 ലക്ഷം ആഭ്യന്തര യാത്രക്കാർ സഞ്ചരിച്ചു. ഡൽഹി 46.8 ലക്ഷം, മുംബൈ 31.6 ലക്ഷം എന്നിങ്ങനെയാണ് ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള വിമാനത്താവങ്ങളിലെ ആഭ്യന്തര യാത്രികരുടെ കണക്ക്.

34 എയർലൈനുകൾ വഴി 29 അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകളിലേക്ക് ബെംഗളൂരു എയർപോർട്ട് നിലവിൽ സർവീസ് നടത്തുന്നുണ്ട്..

Bengaluru’s Kempegowda International Airport (KIA) has become India’s third busiest airport, surpassing Chennai and Kochi in October 2024. KIA recorded 4.8 lakh international passengers, marking a 24.3% growth compared to last year, and continues to rank third in domestic traffic.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version