സ്വന്തമായി നിർമിച്ച റോബോട്ട് വെച്ച് അമേരിക്കൻ വിദ്യാർത്ഥികൾക്ക് ഓൺലൈനായി എഐ ക്ലാസ് എടുത്ത് താരമായ പതിനാലുകാരനാണ് റൗൾ ജോൺ അജു. ഹഡിൽ ഗ്ലോബൽ 2024 വേദിയിലും മിന്നും താരമാണ് റൗൾ. നിയമവുമായി ബന്ധപ്പെട്ട ന്യായ് സാഥി എന്ന എഐ ടൂളുമായി ശ്രദ്ധേയനാകുകയാണ് റൗൾ ഇപ്പോൾ. നിയമങ്ങളെക്കുറിച്ച് സാധാരണക്കാരെ ബോധവാൻമാരാക്കുകയാണ് റൗളിന്റെ പുതിയ എഐ ബോട്ടിന്റെ ലക്ഷ്യം. നിയമസംബന്ധമായ എന്ത് സംശയങ്ങൾക്കും നിർദേശങ്ങൾ തരുന്ന എമർജൻസി ലോ ഹെൽപ്പിങ് ബോട്ട് ആണ് ന്യായ് സാഥി. കേരള സ്റ്റാർട്ടപ്പ് മിഷൻ തന്റെ എഐ പദ്ധതികൾക്ക് വലിയ സഹായമായതായി റൗൾ പറഞ്ഞു.

ഇ‌ടപ്പള്ളി സർക്കാർ സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയാണ് റൗൾ ജോൺ അജു. ഗവൺമെന്റ് സ്കൂളുകളാണ് കുട്ടികളുടെ പഠനത്തിലും പഠനേതര പ്രവർത്തനങ്ങൾക്കും മുൻഗണന നൽകുന്നത് എന്ന അഭിപ്രായക്കാരനാണ് റൗൾ. അഭിനയം, എഴുത്ത് തുടങ്ങിയ മേഖലകളിലേക്കും റൗളിന്റെ ജീവിതം എത്തി നോക്കിയതിൽ സർക്കാർ സ്കൂളിലെ പഠനം പ്രധാന പങ്ക് വഹിച്ചു. അന്തർമുഖനായ തന്നെ കൂടുതൽ സംസാരിക്കാൻ പ്രാപ്തനാക്കിയത് ഗവൺമെന്റ് സ്കൂളിലെ പഠനമാണെന്നും കുട്ടികളുടെ എല്ലാ വിധത്തിലുള്ള വളർച്ചയിലും സർക്കാർ സ്കൂളുകളെ മാതൃകയാക്കാമെന്നും പറയുന്നു റൗൾ.

ആറ് വർഷത്തിലധികമായി റൗളിന് ടെക്നോളജിയോട് ഇഷ്ടം തുടങ്ങിയിട്ട്. യൂട്യൂബർ ആകാൻ വേണ്ടി എഡിറ്റിങ്ങിനായി എഐ ടൂൾ ഉപയോഗിച്ചാണ് റൗൾ എഐ ലോകത്തെത്തുന്നത്. ക്ലബ് ഹൗസിൽ നിന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസിൻ്റെ സാധ്യതകളെ കുറിച്ച് പഠിച്ചു. അവിടെ നിന്ന് ചിക്കാഗോ ആസ്ഥാനമായ ഇൻസൈറ്റ് റോർ കിഡ്സ് എന്ന എൻജിഒ വഴി അമേരിക്കയിലെ വിദ്യാർത്ഥികൾക്ക് ക്ലാസ് എടുക്കാനും തുടങ്ങി. പിന്നീടാണ് റോബോട്ട് ഉണ്ടാക്കുന്നത്. ആദ്യം കംപ്യൂട്ടർ ഗെയിം പോലെ രൂപപ്പെടുത്തിയ റോബോട്ട് പിന്നീട് എഐ സഹായത്തോടെ ജീവൻ നൽകുകയായിരുന്നു.

Discover the inspiring journey of Raul John Aju, a 14-year-old innovator who teaches AI to American students using a self-built robot. Creator of Nyay Saathi, an AI legal aid bot, Raul is transforming lives with technology and breaking barriers in education.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version