അസാധാരണ ജീവിതരീതി കൊണ്ട് അത്ഭുതപ്പെടുത്തുന്ന സംരംഭകർ അനവധിയാണ്. മുൻ ആപ്പിൾ സിഇഒ സ്റ്റീവ് ജോബ്സും ടെസ്ലയുടെ ഇലൺ മസ്കുമെല്ലാം അസാധാരണ ജീവിതരീതി കൊണ്ട് ജനങ്ങളെ അമ്പരിപ്പിച്ചവരാണ്. അത്തരത്തിലുള്ള വ്യക്തിയാണ് ശ്രീറാം ഗ്രൂപ്പ് സ്ഥാപകൻ രാമമൂർത്തി ത്യാഗരാജൻ. ഒന്നര ലക്ഷം കോടി ആസ്തിയുള്ള ശ്രീറാം ഗ്രൂപ്പിന്റെ തലപ്പത്തിരുന്നിട്ടും ലളിത ജീവിതം കൊണ്ട് ശ്രദ്ധേയനാകുകയാണ് അദ്ദേഹം.

ഈ ഹൈടെക് യുഗത്തിലും മൊബൈൽ ഫോൺ ഉപയോഗിക്കില്ല എന്നതാണ് രാമമൂർത്തിയെ വ്യതിരിക്തനാക്കുന്ന ഒരു കാര്യം. ഒട്ടും ആഢംബരമില്ലാത്ത വീടാണ് ഈ സിമ്പിൾ കോടീശ്വരന്റേത്. കോടീശ്വരൻമാർ വമ്പൻ കാറുകളും ജെറ്റുകളും വരെ വാങ്ങുമ്പോൾ രാമമൂർത്തിക്ക് ഉള്ളത് വെറും 6 ലക്ഷം രൂപയുടെ കാറാണ്.  ഇട്ടു മൂടാനുള്ള സമ്പത്ത് ഉണ്ടായിട്ടും ഒരാൾക്ക് എങ്ങനെ ഇത്ര ലളിതജീവിതം നയിക്കാനാകുന്നു എന്ന് ആളുകൾ അത്ഭുതം കൂറുന്നു.

തമിഴ്നാട്ടിലെ സമ്പന്ന കുടുംബത്തിൽ ജനിച്ച രാമമൂർത്തി 1960ൽ ഒരു ചെറിയ ചിട്ടിക്കമ്പനി ആരംഭിച്ചാണ് സംരംഭക ലോകത്തേക്ക് എത്തുന്നത്. 64 വർഷങ്ങൾക്ക് ഇപ്പുറം ഒന്നര ലക്ഷം കോടി ആസ്തിയുമായി രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക സ്ഥാപനങ്ങളിൽ ഒന്നാണ് ശ്രീറാം ഗ്രൂപ്പ്. സംരംഭക ലോകത്തേക്ക് എത്തുന്നതിനു മുൻപ് ഇൻഷുറൻസ് കമ്പനി ജീവനക്കാരനായിരുന്നു രാമമൂർത്തി. ആ ജോലിക്കിടെയാണ് സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവരെ ബാങ്കുകൾ അടക്കമുള്ള സാമ്പത്തിക സ്ഥാപനങ്ങൾ അവഗണിക്കുന്നതായി അദ്ദേഹം മനസ്സിലാക്കിയത്. ആ തിരിച്ചറിവിൽ നിന്നാണ് ശ്രീറാം ചിട്ട് ഫണ്ട്സ് ആരംഭിക്കുന്നത്. സംരംഭകത്വത്തിനൊപ്പം സേവനമാണ് ശ്രീറാം ഗ്രൂപ്പിന്റെ മുഖമുദ്ര.

ഒന്നര ലക്ഷം കോടിയുടെ മഹാസാമ്രാജ്യം പടുത്തുയർത്തിയിട്ടും രാമമൂർത്തി ഒരിക്കലും പ്രശസ്തി ആഗ്രഹിച്ചില്ല. പൊതുവേദികളിൽ അദ്ദേഹം അപൂർവമായേ മുഖം കാണിക്കാറുള്ളൂ. ആഢംബരവും ഈ എൺപത്തിയേഴുകാരന് അന്യമാണ്. എന്നാൽ ജീവകാരുണ്യപ്രവർത്തനങ്ങളിൽ എപ്പോഴും തത്പരനായ അദ്ദേഹം മുൻപ് ആറായിരം കോടി രൂപ വിവിധ ട്രസ്റ്റുകൾക്ക് സംഭാവന നൽകി കാരുണ്യത്തിന്റെ വലിയ മാതൃക കാണിച്ചിരുന്നു. ഇങ്ങനെ പേര് പോലെത്തന്നെ ത്യാഗത്തിന്റെ പ്രതീകമാണ് രാമമൂർത്തി ത്യാഗരാജൻ.

Explore the inspiring journey of Ramamurthy Thyagarajan, founder of Shriram Group, whose visionary leadership built a ₹1.5 lakh crore financial empire. Learn about his humble lifestyle, social mission, and innovative approach to inclusive finance.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version