IPO പ്രവേശനത്തിന് ഒരുങ്ങി സൈലം, Xylum for IPO

പാർട്ട് ടൈം ട്യൂട്ടർ എന്ന നിലയിൽ നിന്നും ആയിരം കോടിയുടെ കമ്പനി നിർമിച്ച സംരംഭകനാണ് എഡ് ടെക് കമ്പനി സൈലം (Xylem) സ്ഥാപകൻ അനന്തു. ഇപ്പോൾ അതുത്ത വർഷത്തോടെ ഐപിഒ പ്രവേശനത്തിന് ഒരുങ്ങുകയാണ് സൈലം. സംരംഭകയാത്രയെക്കുറിച്ചും വളർച്ചയെക്കുറിച്ചും ഹഡിൽ ഗ്ലോബൽ വേദിയിൽ ചാനൽ അയാമുമായി മനസ്സ് തുറക്കുകയാണ് അനന്തു.

ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ് പഠനത്തിനു ശേഷമാണ് അനന്തു എഡ് ടെക് ലോകത്തേക്ക് എത്തുന്നത്. എംബിബിഎസ് പഠനകാലത്ത് തന്നെ അനന്തു നീറ്റ് കോച്ചിങ് ക്ലാസ്സുകൾ ആരംഭിച്ചിരുന്നു. പിന്നീടാണ് സൈലം എന്ന ആശയത്തിലേക്ക് എത്തുന്നത്. ഹൗസ് സർജൻസി പൂർത്തിയാക്കുന്നതിനു മുൻപേ അനന്തു സൈലവുമായി മുന്നോട്ടു പോയി. ആദ്യഘട്ടത്തിലേ ഉണ്ടായിരുന്ന ടീച്ചിങ് പാടവമായിരുന്നു അനന്തുവിന്റെ കൈമുതൽ.

വിദ്യാഭ്യാസ മേഖല വൻ മാറ്റങ്ങളിലൂടെ കടന്നു പോകുകയാണ്. സൈലത്തിന്റെ വളർച്ചയും പെട്ടെന്നായിരുന്നു. ഫിസിക്സ് വാലയുടെ 500 കോടിയുടെ ഫണ്ടിങ് ആണ് സൈലത്തിന് ഏറ്റവും പ്രധാനം. ഫണ്ടിങ് എന്ന പ്രോസസ് ആദ്യം സൈലസിന്റെ പദ്ധതിയിൽ ഉണ്ടായിരുന്നില്ലെന്ന് പറയുന്നു അനന്തു. ഫണ്ടിങ്ങിനു പോകുമ്പോഴാണ് റെവന്യൂ നൂറ് കോടിക്ക് അപ്പുറമായി എന്ന് അനന്തു പോലും അറിയുന്നത്. വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്ന് അവർക്ക് സഹായമാകുകയാണ് സൈലം എക്കാലത്തും ചെയ്തിട്ടുള്ളത്. എൻഡ് യൂസേർസിന് വേണ്ട കാര്യങ്ങൾ കൃത്യമായി കൊടുത്താൽ ഫണ്ടിങ് അടക്കമുള്ള കാര്യങ്ങൾ കൂടെ വരുമെന്ന് അനന്തു പറയുന്നു.

സ്റ്റബിലിറ്റി, സ്കേലബലിറ്റി തുടങ്ങിയവയ്ക്ക് വേണ്ടിയാണ് സൈലം ഫണ്ടിങ്ങിലേക്ക് കടക്കുന്നത്. 2700ലധികം ജീവനക്കാരാണ് സൈലത്തിലുള്ളത്. കഴിഞ്ഞ വർഷം മാത്രം 350 കോടിയുടെ വരുമാനമാണ് സൈലത്തിനുണ്ടായത്. ഇത്തരമൊരു വലിയ സംരംഭത്തിന് സ്വാഭാവികമായും വലിയ പിന്തുണയും വേണം. അതാണ് ഫിസിക്സ് വാല എന്ന യൂനിക്കോണുമായി സഹകരിക്കാൻ കാരണം. അടുത്ത വർഷം ഐപിഒ പ്രവേശനത്തിന് കൂടി ഒരുങ്ങുകയാണ് സൈലം. ഇതെല്ലാം സംരംഭക യാത്ര കുറച്ചുകൂടി വേഗത്തിലാക്കുന്നു. ഫിസിക്സ് വാലയുടെ ടെക് സപ്പോർട്ടും സൈലത്തിന് ഏറെ ഗുണം ചെയ്തു.  ഫിനാൻഷ്യൽ ഇനൻവെസ്റ്റ്മെന്റ് എന്നതിലുപരി ഫിസിക്സ് വാലയുടേത് ഒരു സ്ട്രാറ്റജിക് ഇൻവെസ്മെന്റ് ആണ്. ഇതിലൂടെ ഒരു പാൻ ഇന്ത്യൻ ബ്രാൻഡ് ആകുകയാണ് സൈലത്തിന്റെ ലക്ഷ്യം.

കേരളത്തിനുപുറമേ ദക്ഷിണേന്ത്യ മുഴുവൻ പടരാൻ ഒരുങ്ങുകയാണ് സൈലം. കോയമ്പത്തൂരിൽ സൈലം നിലവിൽ ഉണ്ട്. സേലം, തിരുനെൽവേലി, ട്രിച്ചി എന്നിവിടങ്ങളിലേക്കും ഉടൻ സൈലം വ്യാപിക്കും. കർണാടകയിൽ മംഗളൂരുവിലും ഉഡുപ്പിയിലുമാണ് സൈലത്തിന് സ്ഥാപനങ്ങൾ വരുന്നത്. പതുക്കെയാണെങ്കിലും കൃത്യമായ വളർച്ചയാണ് സൈലത്തിന്റേത്. ഇങ്ങനെ സസ്റ്റൈനബിലിറ്റി നിലനിർത്തി, കൃത്യമായി പഠിച്ചുള്ള വളർച്ചയാണ് സൈലം ലക്ഷ്യമിടുന്നത്. എല്ലാ പ്രദേശങ്ങളിലും ആദ്യം ഓൺലൈൻ ആയി തുടങ്ങി പിന്നീട് ഓഫ്ലൈനിലേക്കും മാറുന്നതാണ് രീതി.

എഡ് ടെക്കിലെ ആദ്യ മലയാളി ബന്ധം എന്നത് ബൈജൂസ് ആണ്. ബൈജൂസിന്റെ തിരിച്ചുവരവിനായി ആളുകൾ ആഗ്രഹിക്കുന്നു. എന്നാൽ ബൈജൂസിന്റെ തകർച്ച ഒരു ഫൗണ്ടർ എന്ന നിലയിൽ വ്യത്യസ്തമായാണ് അനന്തു നോക്കിക്കാണുന്നത്. ബൈജൂസ് ചെയ്തതിലെ ശരിതെറ്റുകൾ കൃത്യമായി അനന്തു വിലയിരുത്തുന്നുണ്ട്. എന്നാൽ ഏത് തകർച്ചയിലും ബൈജു രവീന്ദ്രൻ ഒരു പ്രചോദനമാണെന്ന് പറയും അനന്തു. ഇന്റർനെറ്റ് പോലും അത്ര പ്രചാരത്തിൽ ഇല്ലാത്ത കാലത്ത് ആണ് ബൈജു രവീന്ദ്രൻ എഡ് ടെക് എന്ന ആശയവുമായി മുന്നോട്ടു വന്നത്. ചില തീരുമാനങ്ങൾ തിരിച്ചടി ആയിട്ടുണ്ടാകും. ആ തിരിച്ചടികളും സൈലത്തിന് പാഠമാണ്. ബൈജൂസ് തിരിച്ചു വരണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നതായി അനന്തു പറഞ്ഞു.

Discover the inspiring journey of Ananthu, founder of Xylem, who transformed from a part-time NEET tutor to leading an edtech company worth 1000 crores. Learn about Xylem’s growth, funding, and IPO plans.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version