ജീവകാരുണ്യ പ്രവർത്തനങ്ങൾ കൊണ്ട് വേറിട്ട് നിൽക്കുകയാണ് ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ മുൻ ഭാര്യയും നോവലിസ്റ്റുമായ മക്കെൻസി സ്കോട്ട്. ലോകത്തെ ഏറ്റവും ധനികയായ സ്ത്രീ ആയി അറിയപ്പെട്ടിരുന്ന മക്കെൻസി തന്റെ സമ്പത്തിന്റെ പകുതിയോളമാണ് ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി നൽകിയത്.
ആമസോണിലെ ആദ്യകാലം മുതൽക്ക് കമ്പനിക്കൊപ്പമുള്ള ആളായിരുന്നു മക്കെൻസി. ആമസോണിന്റെ വളർച്ചയുടെ ഓരോ പടവിലും മക്കെൻസിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. ആമസോൺ ഉടമ ജെഫ് ബെസോസുമായി വേർപിരിഞ്ഞപ്പോൾ ലഭിച്ച ജീവനാംശമാണ് മക്കെൻസിക്ക് കൂറ്റൻ ആസ്തി സമ്മാനിച്ചത്. 253600 കോടി രൂപയുടെ ആമസോൺ ഷെയർ ആണ് വേർപിരിയലിന്റെ സമയത്ത് മക്കെൻസിക്ക് ലഭിച്ചത്. എന്നാൽ ഇപ്പോഴും കമ്പനിയുടെ 75 ശതമാനം ഓഹരി ജെഫ് ബെസോസിന്റെ പക്കൽ തന്നെയാണ്.
2019ലാണ് ജീവനാംശ തുകയുടെ പകുതിയിലധികം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്ന് മക്കെൻസി പ്രഖ്യാപിച്ചത്. തുടർന്ന് യീൽഡി ഗിവിംഗ് എന്ന തന്റെ സംഘടന വഴിയാണ് 1600ലധികം എൻജിഒകൾക്ക് മക്കെൻസി 119522 കോടി രൂപം ദാനം ചെയ്തത്. കാലിഫോർണിയയിൽ ജനിച്ച മക്കെൻസി ചെറുപ്പം മുതൽ എഴുത്ത് ലോകത്തും സജീവമാണ്. സാഹിത്യ നൊബേൽ ജേതാവ് ടോണി മോറിസൺ പ്രിസ്റ്റൺ യൂനിവേഴ്സിറ്റിയിൽ മക്കെൻസിയുടെ അധ്യാപികയായിരുന്നു. 1993ൽ വിവാഹിതരായ മക്കെൻസിയും ജെഫ് ബെസോസും 2019ൽ പരസ്പര ധാരണയോടെ വേർപിരിയുകയായിരുന്നു.
MacKenzie Scott, a trailblazing philanthropist, has donated over ₹119,522 crores to 1,600 nonprofits, showcasing her commitment to using wealth for positive social change.