1853ൽ ബോംബെയിൽ നിന്നും താനെയിലേക്ക് കൂകിപ്പാഞ്ഞു പോയ ഇന്ത്യയിലെ ആദ്യ ട്രെയിനിലൂടെ ആരംഭിച്ചത് ഒരു രാജ്യത്തിന്റെ തന്നെ ഭാഗധേയം നിശ്ചയിച്ച ചരിത്രമാണ്. കൂകിപ്പാഞ്ഞും കൽക്കരി തിന്നുമുള്ള കാലത്ത് നിന്നും ഇന്ത്യൻ റെയിൽവേ ഇന്ന് അത്യാധുനിക സൗകര്യങ്ങളുള്ള ചീറിപ്പായുന്ന ബുള്ളറ്റ് ട്രെയിനുകളിൽ എത്തി നിൽക്കുന്നു. കൂകിപ്പാഞ്ഞ ചരിത്രകാലം ഡൽഹിയിലെ ദേശീയ റെയിൽ മ്യൂസിയത്തിൽ കേടുപാടില്ലാതെ സംരക്ഷിച്ചിരിക്കുന്നു. നിരവധി ആദ്യകാല സ്റ്റീം എഞ്ചിനുകളാണ് റെയിൽ മ്യൂസിയത്തിൽ പ്രദർശനത്തിനുള്ളത്.

മുംബൈയിൽ പലയിടങ്ങളിലായും ധാരാളം ചരിത്ര വണ്ടികൾ കാണാം. ചർച്ച് ഗേറ്റ്, സെൻട്രൽ റെയിൽവേ സ്റ്റേഷൻ, തോക്മാന്യ തിലക് ടെർമിനസ്, നെഹ്റു സയൻസ് സെന്റർ എന്നിവിടങ്ങളിലാണ് പഴയ ആവി എഞ്ചിനുകളും കോച്ചുകളും കാണാനാകുക. അതിൽത്തന്നെ ആദ്യ ട്രെയിനിന്റെ മൂന്ന് എഞ്ചിനുകളായ സുൽത്താൻ, സാഹിബ്, സിന്ധ് എന്നിവയാണ് പ്രധാനം.

175 വർഷത്തിലധികം പഴക്കമുള്ള ഇന്ത്യൻ റെയിൽവേ ഇന്ന് ലോകത്തെ തന്നെ ഏറ്റവും നീളം കൂടിയ നാലാമത്തെ റെയിൽ നെറ്റ് വർക്ക് ആണ്. 1.2 ലക്ഷം കിലോമീറ്റർ നീളത്തിൽ അത് രാജ്യത്തിനു നെടുകെയും കുറുകെയും ഓടിക്കൊണ്ടേയിരിക്കുന്നു. ഇന്ത്യയിലെ ആദ്യ പാസഞ്ചർ ട്രെയിനായ മുംബൈ-താനെ തീവണ്ടി ഒരു ആവിവണ്ടിയായിരുന്നു. അത് നിർമിച്ചത് യുകെയിലും.1895ലാണ് ഇന്ത്യയിൽ ആദ്യമായി ഒരു ആവി എഞ്ചിൻ നിർമിച്ചത്. ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ മഹത്തായ സംഭവമാണിത്.

Explore the remarkable journey of Indian Railways, from its first steam engine in 1853 to modern marvels like the Vande Bharat Express and the upcoming Mumbai-Ahmedabad Bullet Train, showcasing India’s innovation and connectivity.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version