തിരുമല ക്ഷേത്രത്തിലെ പ്രശസ്തമായ ലഡു പ്രസാദത്തിനായി വിതരണം ചെയ്ത നെയ്യിൽ മായം കലർത്തിയതായി പ്രത്യേക അന്വേഷണ സംഘം (SIT) കണ്ടെത്തി. ഉത്തരാഖണ്ഡിലെ ഒരു കമ്പനിയാണ് 2019 മുതൽ 2024 വരെയുള്ള അഞ്ചു വർഷത്തിനിടെ ഏകദേശം 60 ലക്ഷം കിലോഗ്രാം മായം ചേർത്ത നെയ്യ് തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് (TTD) വിതരണം ചെയ്തത്. ഈ കൃത്രിമ നെയ്യിന്റെ മൂല്യം 240 കോടിയിലധികമാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

ഭോലെ ബാബ ഡയറി എന്ന ഉത്തരാഖണ്ഡ് ആസ്ഥാനമായ കമ്പനി വിതരണം ചെയ്ത നെയ്യിൽ പാം ഓയിൽ, പാം കേർണൽ ഓയിൽ, പാമോലിൻ, കൂടാതെ ബീറ്റാ കരോട്ടിൻ, അസറ്റിക് ആസിഡ് എസ്റ്റർ, നെയ്യ് ഫ്ലേവർ എന്നിവ പോലുള്ള രാസവസ്തുക്കൾ ചേർത്തിരുന്നതായി എസ്‌ഐടി കണ്ടെത്തി.

ഭോലെ ബാബ ഡയറി ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിലെ പ്രോക്സി വിതരണക്കാർ വഴിയാണ് ഈ മായം ചേർത്ത നെയ്യ് വിൽപന നടത്തിയത്. 2024 ജൂലൈ മാസത്തിൽ തമിഴ്നാട്ടിട് ആസ്ഥാനമായ എആർ ഡയറി വിതരണം ചെയ്ത നാല് കൺടെയ്‌നർ നെയ്യ് ടിടിഡി മടക്കിയിരുന്നു. എന്നാൽ പിന്നീട് ആ നെയ്യ് ശ്രീകലഹസ്തിയിലുള്ള വൈഷ്ണവി ഡയറി വഴി മറ്റൊരു വിതരണക്കാരന്റെ പേരിൽ വീണ്ടും ടിടിഡിക്ക് എത്തിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.

സിബിഐയുടെ നേതൃത്വത്തിലുള്ള എസ്‌ഐടിയാണ് ഈ കേസിൽ അന്വേഷണം നടത്തുന്നത്. ലോകത്തിലെ ഏറ്റവും സമ്പന്നവും ഏറ്റവും കൂടുതൽ തീർത്ഥാടകർ സന്ദർശിക്കുന്നതുമായ ഹിന്ദു ക്ഷേത്രങ്ങളിലൊന്നായ തിരുമല വെങ്കടേശ്വര ക്ഷേത്രത്തിൽ ഉപയോഗിക്കുന്ന നെയ്യിലാണ് കൃത്രിമത്വം കണ്ടെത്തിയിരിക്കുന്നത്.

2024ൽ ക്ഷേത്രത്തിലെ ലഡു പ്രസാദവുമായി ബന്ധപ്പെട്ട മായം ചേർക്കൽ രാഷ്ട്രീയ വിവാദമായി മാറിയിരുന്നു. ആന്ധ്രാപ്രദേശിൽ ടെലുങ്കു ദേശം പാർട്ടി (TDP) – ഭാരതീയ ജനതാ പാർട്ടി (BJP) സഖ്യം അധികാരത്തിലെത്തിയതിനു പിന്നാലെയായിരുന്നു സംഭവം. ക്ഷേത്രത്തിനായി വിതരണം ചെയ്ത നാലു സാമ്പിളുകളിൽ മായം കണ്ടെത്തിയതിനെ തുടർന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഉപമുഖ്യമന്ത്രിയും ജനസേന പാർട്ടി അധ്യക്ഷനുമായ പവൻ കല്യാണും അടക്കം നിരവധി നേതാക്കൾ പ്രസാദത്തിൽ ബീഫ് ടാലോ ഉൾപ്പെടെയുള്ള മൃഗജന്യ വസ്തുക്കൾ കലർത്തിയെന്നാരോപിച്ചിരുന്നു.

എന്നാൽ ലാബ് റിപ്പോർട്ടുകൾ പ്രകാരം ബീഫ് ടാലോയും ലാർഡും ഉൾപ്പെടെയുള്ള മൃഗജന്യ ഘടകങ്ങൾ ഉണ്ടാകാനുള്ള സാധ്യത സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. തേങ്ങ, സൺഫ്ലവർ, ഒലീവ് ഓയിൽ തുടങ്ങിയ മറ്റു സസ്യഘടകങ്ങളുടെയും അവശിഷ്ടങ്ങൾ ഉണ്ടെന്നുമ്ക്രമേ വ്യക്തമാക്കിയിട്ടുള്ളൂ.

കേസുമായി ബന്ധപ്പെട്ട് ഭോലെ ബാബ ഡയറി മുൻ ഡയറക്ടർമാരായ പോമിൽ ജെയിനും വിപിൻ ജെയിനും 2025 ഫെബ്രുവരിയിൽ എസ്‌ഐടി അറസ്റ്റ് ചെയ്തിരുന്നു. ഇവർ ഭഗവാൻപൂരിലെ പ്ലാന്റിൽ കൃത്രിമ നെയ്യ് നിർമിച്ചതായാണ് ആരോപണം. ഈ നെയ്യ് ഭോലെ ബാബ ഓർഗാനിക് ഡയറി മിൽക്ക് പ്രൈവറ്റ് ലിമിറ്റഡ്, വൈഷ്ണവി ഡയറി (ശ്രീകലഹസ്തി), മാൽഗംഗ മിൽക്ക് ആൻഡ് അഗ്രോ പ്രോഡക്‌ട്‌സ് (പൂനെ), എആർ ഡയറി എന്നീ സ്ഥാപനങ്ങൾ വഴിയാണ് വിതരണം ചെയ്തത്. മായം ചേർത്ത നെയ്യ് ഉപയോഗിച്ചതിലൂടെ കോടിക്കണക്കിന് ഭക്തരുടെ മതാഭിമാനം വ്രണപ്പെടുത്തിയതായി എസ്‌ഐടി റിപ്പോർട്ട് വ്യക്തമാക്കുന്നു.

അതേസമയം ഭോലെ ബാബ ഡയറിയെതിരെ അജ്ഞാത പരാതിയാണ് ലഭിച്ചതെന്ന് എസ്‌ഐടി പറയുന്നു. മൈസൂരുവിലെ സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (CFTRI) നടത്തിയ പരിശോധനയിൽ സസ്യഘടകങ്ങളാൽ മായം ചേർത്ത നെയ്യ് കണ്ടെത്തിയിട്ടും, കരാറുകൾ 2024 വരെ വിതരണം തുടർന്നുവെന്നാണ് റിപ്പോർട്ട്.

A ₹240 crore fraud has been uncovered in the Tirupati Laddu Case, where adulterated ghee was supplied to the Tirumala Tirupati Devasthanam between 2019 and 2024. The SIT found Bhole Baba Dairy guilty of mixing palm oils and chemicals in the ghee used for the temple’s sacred laddus.

Share.

Comments are closed.

Exit mobile version