നാഷണൽ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടും (NIIF) പൊതുമേഖലാ സ്ഥാപനമായ എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡും (EESL) ചേർന്നുള്ള സ്മാർട്ട് മീറ്ററിംഗ് സംയുക്ത സംരംഭമായ ‘ഇന്റലിസ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ’ അദാനി എനർജി സൊല്യൂഷൻസ് ലിമിറ്റഡ് (AESL) സ്വന്തമാക്കുന്നു. 3,050 കോടി രൂപയ്ക്കാണ് ഇന്റലിസ്മാർട്ടിന്റെ 100 ശതമാനം ഓഹരികളും അദാനി ഗ്രൂപ്പ് വാങ്ങുന്നത്. ഇത് സംബന്ധിച്ച അന്തിമ കരാറുകളിൽ ഇരു കമ്പനികളും ഒപ്പുവെച്ചതായി ചൊവ്വാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ അദാനി ഗ്രൂപ്പ് വ്യക്തമാക്കി.

ഇന്റലിസ്മാർട്ടിനെ സ്വന്തമാക്കാൻ അദാനി ഗ്രൂപ്പ് | Adani Group to Acquire  IntelliSmart

ഈ വൻകിട ഏറ്റെടുക്കലോടെ ഇന്ത്യയിലെ ഏറ്റവും വലിയ സ്മാർട്ട് മീറ്ററിംഗ് പ്ലാറ്റ്‌ഫോം എന്ന സ്ഥാനം അദാനി എനർജി സൊല്യൂഷൻസ് കൂടുതൽ ശക്തമാക്കും. പുതിയ കരാറിലൂടെ കമ്പനിയുടെ ആകെ സ്മാർട്ട് മീറ്റർ പോർട്ട്‌ഫോളിയോ 4.7 കോടിയായി ഉയരുമെന്ന് കമ്പനി ചീഫ് എക്സിക്യൂട്ടീവ് കന്ദർപ് പട്ടേൽ അറിയിച്ചു. അത്യാധുനിക സാങ്കേതികവിദ്യയിലൂടെ ഇന്ത്യയിലെ വൈദ്യുതി വിതരണ മേഖലയുടെ നവീകരണത്തിന് ഈ കൂട്ടുകെട്ട് കൂടുതൽ കരുത്തുപകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share.

Comments are closed.

Exit mobile version