ഇലക്ട്രിക് ഇരുചക്ര വാഹത നിർമ്മാതാക്കളായ ഏതർ എനർജിയിൽ 184.01 മില്യൺ ഡോളറിന്റെ അധിക നിക്ഷേപം നടത്തുമെന്ന് ഹീറോ മോട്ടോകോർപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ പുതിയ നിക്ഷേപത്തിലൂടെ ഏതർ എനർജിയിലുള്ള ഹീറോയുടെ ആകെ ഓഹരി പങ്കാളിത്തം 32.8 ശതമാനമായി ഉയരുമെന്ന് കമ്പനി വ്യക്തമാക്കി.
അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ ഇലക്ട്രിക് വാഹന (ഇവി) വിപണിയിൽ ഹീറോയുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കാൻ ഈ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇരു കമ്പനികളും തമ്മിലുള്ള ഈ തന്ത്രപരമായ സഹകരണം രാജ്യത്തെ ഇവി മേഖലയുടെ മുന്നേറ്റത്തിന് പുതിയ വേഗത പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്
Hero MotoCorp announces an additional investment of $184 million (₹1,758 crore) in Ather Energy, raising its stake in the EV company to 32.8%
