ഇടയ്ക്കിടെ പല കാരണങ്ങൾ കൊണ്ട് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഐഎഎസ് ഓഫീസറാണ് അമിത് കതാരിയ. കൂറ്റൻ ആസ്തിയുടെ പേരിലാണ് ഇത്തവണ അദ്ദേഹം വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം 8.90 കോടി രൂപ ആസ്തിയോടെ ഇന്ത്യയിലെ ഏറ്റവും ധനികനായ ഐഎഎസ് ഉദ്യോഗസ്ഥനാണ് കതാരിയ.

എന്നാൽ ഐഎഎസ് ഉദ്യോഗസ്ഥൻ എന്ന നിലയിലല്ല കതാരിയയുടെ സമ്പാദ്യ സ്രോതസ്സ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വൻ റിയൽ എസ്റ്റേറ്റ് ബിസിനസ് ആണ് കതാരിയയുടെ ആസ്തിക്ക് പിന്നിൽ. ഡൽഹിയിൽ ആകമാനം വേരുകളുള്ള റിയൽ എസ്റ്റേറ്റ് ശൃംഖലയാണ് കതാരിയ കുടുംബത്തിന്റേത്. ജനസേവനത്തിന് വേണ്ടി മാത്രം ഐഎസ്സുകാരനായ കതാരിയ മുൻപ് വെറും ഒരു രൂപ ശമ്പളം കൈപ്പറ്റി വേറിട്ട് നിന്നിരുന്നു.

2004ലെ ഛത്തീസ്ഗഡ് കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് അമിത് കതാരിയ. 7 വർഷത്തെ കേന്ദ്ര ഡെപ്യൂട്ടേഷന് ശേഷം  അടുത്തിടെയാണ് അദ്ദേഹം ഛത്തീസ്ഗഡിലേക്ക് എത്തിയിരിക്കുന്നത്. ഗ്രാമവികസന വകുപ്പ് ജോയിൻ്റ് സെക്രട്ടറിയായാണ് അദ്ദേഹം അടുത്ത കാലം വരെ പ്രവർത്തിച്ചത്. അതിനു മുൻപ് സംസ്ഥാനത്തെ വിവിധ ജില്ലകളിലെ കലക്ടറായും കതാരിയ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഡൽഹി സ്വദേശിയായ കതാരിയ 2003 യുപിഎസ്‌സി പരീക്ഷയിൽ 18ാം റാങ്ക് കരസ്ഥമാക്കിയിരുന്നു.

ഇത്തരം വാർത്തകൾക്കൊപ്പം കതാരിയ വിവാദങ്ങളിലും ഇടം പിടിച്ചിട്ടുണ്ട്. 2015ൽ ബസ്തർ ജില്ലാ കളക്ടറായിയിരുന്നപ്പോൾ ജില്ല സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സൺ ഗ്ലാസ്സ് വെച്ച് സ്വീകരിച്ചതായിരുന്നു വിവാദത്തിന് കാരണമായത്. തുടർന്ന് പ്രധാനമന്ത്രിയെ സ്വീകരിക്കുമ്പോൾ പ്രോട്ടോക്കോൾ പ്രകാരമുള്ള വസ്ത്രങ്ങൾ ധരിക്കാത്തതിനും സൺഗ്ലാസ് ധരിച്ചതിനും അദ്ദേഹത്തിന് ഗവൺമെന്റ് നോട്ടീസ് നൽകി.

Amit Kataria, IAS officer of the Chhattisgarh cadre, is noted for being India’s wealthiest IAS officer with a net worth of ₹8.90 crore. An IIT alumnus with a background in real estate, Kataria is known for his dedication to public service and for past controversies like the “sunglasses incident” with PM Modi.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version