വൈദ്യുതി നിരക്ക് വർധിപ്പിക്കും

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കാതെ മറ്റ് വഴിയില്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളിൽ ആവശ്യത്തിനു വെള്ളമില്ലാത്തതാണ് നിരക്ക് വർധനവിന് കാരണം. വൈദ്യുതി ഉൽപാദന പദ്ധതികൾ കൃത്യമായി പൂർത്തിയാക്കാൻ സാധിക്കാതിരുന്നതും പ്രശ്നങ്ങൾക്കു കാരണമായി. ഈ സാഹചര്യത്തിൽ വൈദ്യുതി നിരക്ക് വർധിപ്പിക്കുകയല്ലാതെ മറ്റു വഴികളില്ലെന്നും മന്ത്രി പറഞ്ഞു.

ഉപതിരഞ്ഞെടുപ്പുകൾക്കിടെ നിരക്ക് വർധനവ് പ്രഖ്യാപിച്ചാൽ തിരിച്ചടി ഉണ്ടാകുമെന്ന് ഭയന്നാണ് നിരക്ക് വർധനവ് തീരുമാനം ഇത്ര കാലം നീണ്ടത് എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷവും കേരളം വൈദ്യുതി നിരക്ക് വർധിപ്പിച്ചിരുന്നു. പുതുക്കിയ വൈദ്യുതി നിരക്കും കൃത്യമായ വർധനയും റെഗുലേറ്ററി കമ്മീഷൻ ഈ ആഴ്ച അവസാനം പ്രഖ്യാപിക്കും.

നിലവിലെ യൂണിറ്റിന് 4.45 ശതമാനം നിരക്ക് വർധനയാണ് കെഎസ്ഇബി വൈദ്യുതി റെഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുള്ളത്. യൂണിറ്റിന് ശരാശരി 34 പൈസ വീതം കൂട്ടണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം. വേനൽകാലത്തെ ഉയർന്ന വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനായി സമ്മർ താരിഫ് എന്ന നിർദേശവുമുണ്ട്. ജനുവരി മുതൽ മെയ് വരെയുള്ള മാസങ്ങളിൽ യൂണിറ്റിന് 10 പൈസ സമ്മർ താരിഫായി ഈടാക്കണമെന്നാണ് ആവശ്യം. വേനൽക്കാലത്ത് മറ്റ് സ്രോതസ്സുകളിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിൽ പ്രതിസന്ധിയുണ്ടാകുന്നതിനാലാണ് സമ്മർ താരിഫ് കൊണ്ടു വരുന്നതെന്ന് മന്ത്രി പറഞ്ഞു.

Kerala’s electricity tariff is set to increase due to a water shortage in hydroelectric projects and delayed power generation projects. KSEB has proposed a 4.45% hike with an average rise of 34 paise per unit and a new summer tariff to manage high summer consumption.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version