ജലഗതാഗത മേഖലയിലേക്കും സേവനം വ്യാപിപ്പിച്ച് ഓൺലൈൻ ടാക്സി പ്ലാറ്റ്ഫോം ഊബർ (Uber). ശ്രീനഗറിലെ ദാൽ തടാകത്തിൽ ആപ്പ് ഉപയോഗിച്ച് ശിക്കാര എന്ന ചെറുവള്ളങ്ങൾ ബുക്ക് ചെയ്യാനുള്ള പുതിയ സേവനവുമായാണ് ഊബർ ജലഗതാഗത മേഖലയിലേക്ക് എത്തുന്നത്.
ഊബർ ശിക്കാരയിലൂടെ ഏഷ്യയിൽത്തന്നെ ആദ്യമായാണ് ഊബർ ജലഗതാഗത സേവനം നൽകുന്നത്.
സാങ്കേതികവിദ്യയും പാരമ്പര്യവും സമന്വയിപ്പിച്ച് യാത്രക്കാർക്ക് ശിക്കാര സവാരിക്ക് തടസ്സമില്ലാത്ത അനുഭവം നൽകുകയാണ് ലക്ഷ്യമെന്ന് ഊബർ പ്രതിനിധി പറഞ്ഞു. വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാനും കൂടുതൽ ഇടങ്ങളിലേക്ക് യാത്ര ആരംഭിക്കാനും പുതിയ സേവനത്തിലൂടെ സാധിക്കും. ഇന്ത്യയിലെ ഊബറിന്റെ ജലഗതാഗത സേവനം ഏഷ്യയിൽത്തന്നെ ആദ്യമാണ്. ഇറ്റലിയിലെ വെനീസ് ഉൾപ്പെടെയുള്ള ചില യൂറോപ്യൻ രാജ്യങ്ങളിൽ ഊബർ ജലഗതാഗത സേവനം നിലവിലുണ്ട്. ഇന്ത്യയിൽ പ്രാരംഭഘട്ടത്തിൽ ഏഴ് ശിക്കാരകളിലാണ് ഊബർ സേവനം. സേവനത്തിന്റെ പുരോഗതി അനുസരിച്ച് ക്രമേണ ഇത് വിപുലപ്പെടുത്തും.
ഗവൺമെന്റ് നിശ്ചയിച്ച നിരക്കിലാണ് ഊബർ ഉപയോക്താക്കൾക്ക് ശിക്കാര ബുക്ക് ചെയ്യാൻ കഴിയുക. ഇതിനായി ശിക്കാര പങ്കാളികളിൽ നിന്ന്
ഊബർ ഫീസ് ഈടാക്കുന്നില്ല. മുഴുവൻ തുകയും ശിക്കാര പങ്കാളികൾക്ക് കൈമാറുമെന്ന് ഊബർ പ്രതിനിധി പറഞ്ഞു.
Tourists can now book shikara rides on Dal Lake through the new Uber Shikara service, combining traditional charm with modern convenience. The service offers affordable, pre-booked rides for a seamless experience on the scenic lake.