നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങൾ നേടിയ റെയിൽവേ സ്റ്റേഷനുകൾ ഇന്ത്യയിലുണ്ട്. അക്കൂട്ടത്തിൽ യുനെസ്കോ പൈതൃക പട്ടികയിൽ ഇടം നേടിയ നാല് സ്റ്റേഷനുകളാണ് ഡാർജിലിംങ് ഹിമാലയൻ റെയിൽവേ, നീലഗിരി മൗണ്ടൻ റെയിൽവേ, കൽക്ക-ഷിംല റെയിൽവേ, ഛത്രപതി ശിവാജി ടെർമിനസ് എന്നിവ. ചരിത്രത്തിനൊപ്പം ആർക്കിടെക്ച്ചർ പെരുമ കൊണ്ടും പ്രകൃതിഭംഗി കൊണ്ടും ഇവ വേറിട്ടു നിൽക്കുന്നു.
ടോയ് ട്രെയിൻ എന്നും അറിയപ്പെടുന്ന ഡാർജിലിംങ് ഹിമാലയൻ ട്രെയിൻ 1881ലാണ് ആരംഭിച്ചത്. ന്യൂ ജൽപൈഡുഡി മുതൽ ഡാർജലിംങ് വരെയുള്ള 78 കിലോമീറ്റർ ആണ് റെയിൽവേയുടെ ദൂരം. തേയിലത്തോട്ടങ്ങൾക്കും ചെങ്കുത്തായ മലകൾക്കും ഇടയിലൂടെയുള്ള വളഞ്ഞുപുളഞ്ഞ യാത്ര യാത്രികർക്ക് മികച്ച അനുഭവമാണ്.
മേട്ടുപാളയം മുതൽ ഊട്ടി വരെയുള്ള നീലഗിരി മൗണ്ടൻ റെയിൽവേ ബ്രിട്ടീഷ് കാലത്തെ ആർക്കിടെക്ച്ചർ പെരുമ വിളിച്ചോതുന്നു. 1908ൽ പ്രവർത്തനം ആരംഭിച്ച നീലഗിരി മൗണ്ടൻ റെയിൽവേ ഇന്ത്യയിലെ ഏക റാക്ക് റെയിഷവേ സിസ്റ്റമാണ്. പ്കൃതിഭംഗി തുളുമ്പുന്ന ഇടങ്ങളിലൂടെയാണ് ട്രെയിൻ കടന്നുപോകുന്നത്.
1903ൽ ആരംഭിച്ച കൽക്ക-ഷിംല റെയിൽവേ102 തുരങ്കങ്ങളിലൂടെയും 864 പാലങ്ങൾക്ക് മുകളിലൂടെയും കടന്നുപോകുന്നു. ഹിമാലയൻ താഴ്വാരത്തിന്റെ വശ്യത തുളുമ്പുന്ന യാത്ര വിന്റേജ് കോച്ചുകൾ കൊണ്ടും ഗൃഹാതുരത്വം കൊണ്ടും വ്യത്യസ്തമാകുന്നു.
1887ൽ നിർമിച്ച ഛത്രപതി ശിവാജി ടെർമിനസ് മുംബൈയുടെ പ്രധാന അടയാളങ്ങളിൽ ഒന്നാണ്. വിക്ടോറിയൻ-ഇറ്റാലിയൻ-ഇന്ത്യൻ ശൈലിയകളുടെ സമന്വയമാണ് ഇതിന്റെ നിർമാണം. സെൻട്രൽ റെയിൽവേയുടെ ആസ്ഥാനം കൂടിയായ ശിവാജി ടെർമിനസ് മുംബൈയുടെ ചരിത്രവും ആഗോള റെയിൽപ്പാതകളും തമ്മിലുള്ള പാലമാണ്.
Discover India’s four UNESCO Heritage Railway Stations—Darjeeling Himalayan Railway, Nilgiri Mountain Railway, Kalka-Shimla Railway, and Chhatrapati Shivaji Maharaj Terminus. These stations celebrate India’s rail legacy, engineering marvels, and colonial history.