കേരളത്തിലെ ആദ്യ ‘അമേരിക്കൻ കോർണർ’ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (CUSAT) തൃക്കാക്കര ക്യാംപസിൽ ആരംഭിച്ചു. കുസാറ്റും യുഎസ് കോൺസുലേറ്റ് ചെന്നൈയും ചേർന്നാണ് യുഎസ്സിലെ വിദ്യാഭ്യാസ സാധ്യതകളെ അറിയാൻ സഹായിക്കുന്ന അമേരിക്കൻ കോർണർ ആരംഭിച്ചത്. ‘അമേരിക്കൻ സ്‌പേസസ്’ എന്ന പേരിൽ യുഎസ് ഗവൺമെൻറ് ലോകമെമ്പാടും നടത്തുന്ന അറുനൂറോളം സാംസ്കാരിക-വൈജ്ഞാനിക കേന്ദ്രങ്ങളുള്ള ശൃംഖലയുടെ ഭാഗമായാണ് പദ്ധതി കുസാറ്റിലും എത്തുന്നത്.
യുഎസ്സിലെ പഠനസാധ്യതകളെ കുറിച്ചറിയാൻ യുഎസ്-ഇന്ത്യ എജ്യുക്കേഷൻ ഫൗണ്ടേഷൻ (യുഎസ്ഐഇഎഫ്) നടത്തുന്ന ഉന്ന വിദ്യാഭ്യാസ കൺസൽട്ടേഷൻ, എജ്യുക്കേഷൻ യുഎസ്, എക്സ്ചേഞ്ച് പ്രോഗ്രാമുകൾ, യുഎസ് ഫുൾബ്രൈറ്റ് പ്രോഗ്രാം തുടങ്ങിയവയാണ് അമേരിക്കൻ കോർണരിന്റെ സവിശേഷതകൾ. ഞായറാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും കോർണർ പ്രവർത്തിക്കും. രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെയാണ് പ്രവർത്തന സമയം.
Kerala’s first American Corner has been inaugurated at CUSAT, Thrikkakara, in collaboration with the US Consulate Chennai. This center offers resources on US education, exchange programs, and Fulbright opportunities, promoting cultural and educational ties.