ഭക്ഷ്യസംരംഭകത്വത്തിലെ സാധ്യതകൾ | Navas Meeran, Chairman of Meeran Group

ഭക്ഷ്യോത്പാദന രം​ഗത്ത് ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ് ​ഗുണമേന്മയുള്ള ഭക്ഷണം എങ്ങനെ നൽകും എന്നത്. നിർമിക്കുന്ന ഭക്ഷ്യവസ്തുക്കൾ സ്വയം നിയന്ത്രണമുള്ള സ്ഥലങ്ങളിൽ നിർമിക്കുക എന്നത് ​ഗുണമേന്മ ഉറപ്പു വരുത്തുന്നതിൽ പ്രധാനമാണെന്ന് പറയുന്നു ഭക്ഷ്യോത്പാദന മേഖലയിൽ കേരളത്തിലെ പ്രധാനികളായ മീരാൻ ​ഗ്രൂപ്പ് ചെയർമാൻ നവാസ് മീരാൻ. നിരവധി ഇന്ത്യക്കാർ ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ എത്തിയതോടെ കുക്ക്ഡ്/പ്രോസസ്ഡ് ഫുഡ് അഥവാ റെഡി ടു ഈറ്റ് ഭക്ഷ്യവസ്തുക്കൾക്ക് പ്രാധാന്യമേറി. ​ഗുണനിലവാരം ഉറപ്പ് വരുത്തി ഭക്ഷ്യവസ്തുക്കൾ കയറ്റിയയക്കാൻ പ്രോസസ്ഡ് ഫുഡിലൂടെ സാധിക്കും. എന്നാൽ ഇടത്തരം ഭക്ഷ്യസംരംഭക മേഖലകളിലാണ് പലപ്പോഴും ​ഗുണമേന്മയിൽ പ്രശ്നങ്ങൾ കാണാറുള്ളത്. സംരംഭക മേഖലയിൽനിന്നും ​ഗവൺമെന്റിന്റെ ഭാ​ഗത്ത് നിന്നുമുള്ള കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ നൂറ് ശതമാനം ​ഗുണമേന്മയുള്ള ഭക്ഷ്യവസ്തുക്കൾ നിർമിക്കാനാകൂവെന്ന് നവാസ് മീരാൻ പറഞ്ഞു.

കൊച്ചിയിൽ കേരളത്തിലെ ഏറ്റവും വലിയ സംരംഭക സമ്മേളനമായ ടൈക്കോൺ 2024ൽ ചാനൽ അയാമുമായി സംസാരിക്കുകയായിരുന്നു നവാസ് മീരാൻ. ഭക്ഷ്യസംരംഭക മേഖലയിലെ ഭാവി എന്തായിരിക്കും എന്നതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

എല്ലാ രം​ഗത്തും എന്ന പോലെ ഭക്ഷ്യോത്പാദന രം​ഗത്തും സാങ്കേതിക വിദ്യ വലിയ മാറ്റം കൊണ്ടുവരുന്നുണ്ട്. ഹൈബ്രിഡ് സീഡ്സ് പോലുള്ളവയിലൂടെ ഉദ്പാദന രം​ഗത്തെ ശക്തി വർധിപ്പിക്കാൻ സഹായകരമായ ഘടകങ്ങൾ ടെക്നോളജിയിലൂടെ വന്നു. മുൻപ് ഒരു ഹെക്ടറിൽ നിന്നും ഉദ്പാദിപ്പിച്ചിരുന്ന വിളകളുടെ നാലിരട്ടി ഇന്ന് ഹൈബ്രിഡ് വിളകളിലൂടെ വിളയിക്കാനാകും. കാർഷികാവശ്യങ്ങൾക്ക് ഉപയോ​ഗിക്കുന്ന ഉപകരണങ്ങളിലും ഡ്രോൺ പോലുള്ള സാങ്കേതികവിദ്യ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഫുഡ് പ്രോസസിങ് രം​ഗത്തും ടെക്നോളജി കൊണ്ടുവന്ന മാറ്റങ്ങൾ നിരവധിയാണ്. കോൾഡ് പ്രെസ്സിങ് പോലുള്ള സാങ്കേതിക വിദ്യയിലൂടെ പരമാവധി പ്രകൃതിദത്തമായ ​ഗുണങ്ങളും രുചിയും നിലനിർത്തി ഭക്ഷ്യവസ്തുക്കൾ സംസ്കരിച്ചെടുക്കാനാകും.

വലിയ തോതിലുള്ള ഭക്ഷ്യോത്പാദനത്തിൽ സെയിൽസ് വിഭാ​ഗത്തിന് ഏറെ പ്രാധാന്യമുണ്ട്. ഭക്ഷ്യ നിർമാണത്തിന് നിരവധി മാർ​ഗങ്ങൾ ലഭ്യമാണ്. എന്നാൽ ഈ രം​ഗത്തെ സംരംഭകർ ആദ്യം ശ്രദ്ധിക്കേണ്ടത് വിൽപന തന്ത്രങ്ങളിലാണ്. ഇങ്ങനെ സെയിൽസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കു ശേഷമാണ് മറ്റ് കാര്യങ്ങളിലേക്ക് പോകേണ്ടത്. ഫാക്ടറി ഉണ്ടാക്കിയതിനു ശേഷം സെയിൽസ് ഉണ്ടാക്കാൻ ശ്രമിക്കുന്ന രീതി വിപരീതഫലമേ ചെയ്യൂ-അദ്ദേഹം പറഞ്ഞു.

Nawaz Meeran, Chairman of Meeran Group, emphasizes quality in food manufacturing, technology’s impact, and strategic sales planning for the food industry. Insights from Tycoon 2024.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version