രത്തൻ ടാറ്റയുടെ ശിൽപം

ബിസിനസ് ഇതിഹാസം രത്തൻ ടാറ്റയോടുള്ള ആദരസൂചകമായി ശിൽപം നിർമിച്ച് പ്രശസ്ത ശിൽപി. പാർലമെന്റിലെ സമുദ്രമന്ഥന ശിൽപം അടക്കം നിർമിച്ച് പേരെടുത്ത ശിൽപി നരേഷ് കമാവത്താണ് ഇപ്പോൾ ടാറ്റയ്ക്ക് ആദരാഞ്ജലിയായി ശിൽപവുമായി എത്തിയിരിക്കുന്നത്. നാലടിയിലുള്ള കളിമൺ പ്രതിമയാണ് നരേഷ് നിർമിച്ചിട്ടുള്ളത്. വൈകാതെ തന്നെ പ്രതിമയുടെ വെങ്കല രൂപവും തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് നരേഷ്.

ബിസിനസ്സിലേയും ജീവിതത്തിലേയും വേറിട്ട വഴികൾ കൊണ്ട് നിരവധിയാളുകളെ  സ്വാധീനിച്ച വ്യക്തിയാണ് അടുത്തിടെ അന്തരിച്ച രത്തൻ ടാറ്റ. ടാറ്റയുടെ കഠിനാധ്വാനം, കൃത്യനിഷ്ഠ, ലാളിത്യം എന്നീ ഗുണങ്ങളാണ് തന്നെ ഏറ്റവുമധികം സ്വാധീനിച്ചത് എന്ന് നരേഷ് പറഞ്ഞു. “ഞാൻ ശരിയായ തീരുമാനം എടുക്കുന്നതിൽ വിശ്വസിക്കുന്നില്ല, മറിച്ച് തീരുമാനം എടുത്ത് അതിനെ ശരിയാക്കി എടുക്കാറാണ് പതിവ്” എന്ന രത്തൻ ടാറ്റയുടെ വാക്കുകൾ നരേഷ് ആപ്തവാക്യമാക്കി എടുക്കുന്നു. 17 ദിവസം കൊണ്ടാണ് നരേഷ് ടാറ്റയുടെ പ്രതിമ നിർമിച്ചത്. ഇപ്പോൾ നരേഷിന്റെ ഗുഡ്ഗാവിലുള്ള സ്റ്റുഡിയോയിലാണ് പ്രതിമയുള്ളത്. പ്രതിമ എവിടെ സ്ഥാപിക്കണം എന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല.

നരേഷിന്റെ പാർലമെന്റിലെ സമുദ്രമന്ഥന ശിൽപം 75 അടി ഉള്ളതാണ്. ഇത് കൂടാതെ നിരവധി ഹിന്ദു ദൈവങ്ങളുടെ പടുകൂറ്റൻ പ്രതിമകൾ നിർമിച്ചും പ്രശസ്തനായ ശിൽപിയാണ് നരേഷ്. രാജസ്ഥാനിലെ നാഥ്ദ്വാരയിൽ നിർമിച്ച 370അടി ഉയരമുള്ള ശിവപ്രതിമയാണ് നരേഷ് നിർമിച്ചതിൽ ഏറ്റവും വലുത്. വിശ്വാസ് സ്വരൂപം അഥവാ  Statue of Belief എന്നാണ് ഈ ശിവപ്രതിമ അറിയപ്പെടുന്നത്. 

Sculptor Naresh Kumawat honors Ratan Tata with a 4-foot statue, reflecting the visionary industrialist’s legacy. A tribute to Tata’s humility, dedication, and perseverance, this statue will soon be cast in bronze.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version