കേരളത്തിൽ ഓട്ടോണമസ് വാഹന രംഗത്ത് വളർന്നു വരുന്ന കമ്പനിയാണ് റോഷിയുടെ റോഷ്.എഐ. നിലവിൽ ബെൻസ് പോലുള്ള വൻകിട കമ്പനികൾക്ക് സോഫ്റ്റ് വെയർ നിർമിച്ചു നൽകുന്ന റോഷ് മെക്കാനിക്കൽ എഞ്ചിനീയറിങ് കേന്ദ്രീകരിച്ചുള്ള വാഹനവിപണിയിൽ ഡിജിറ്റൽ മാറ്റങ്ങളുടെ പുത്തൻ സാധ്യതകൾ തുറക്കുകയാണ്. സാങ്കേതികവിദ്യയും ടെസ്റ്റിങ് ഇൻഫ്രാസ്ട്രക്ചറും അടങ്ങുന്നതാണ് റോഷിന്റെ പ്രധാന മേഖല. ചെറിയ സ്റ്റാർട്ടപ്പ് എന്ന നിലയിൽ റോഷിന്റേത് വലിയ തുടക്കമാണ്. സാങ്കേതിക വിദ്യയ്ക്കൊപ്പം വലിയ കമ്പനികളുമായുള്ള കൂട്ടുകെട്ട് ഇന്ത്യയിൽ പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്ന് റോഷിൻ പറയുന്നു.
കേരളത്തിലെ ഏറ്റവും വലിയ സംരംഭക സമ്മേളനമായ ടൈക്കോൺ 2024-ലാണ് കൊച്ചി ആസ്ഥാനമായുള്ള ഡീപ്-ടെക് കമ്പനി Rosh.Ai സ്ഥാപകനും സിഇഒയുമായ ഡോ. റോഷി ജോൺ ചാനൽ അയാമുമായി സംസാരിച്ചു. ഇന്ത്യയിൽ ഓട്ടോണമസ് വാഹനങ്ങളുടെ ഭാവിയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
ഓട്ടോണമസ് വാഹനങ്ങൾ നമ്മുടെ സാധാരണ റോഡുകളിൽ സമീപ ഭാവിയിൽ വരാനിടയില്ല എന്നാണ് റോഷിന്റെ നിരീക്ഷണം. എന്നാൽ സീപോർട്ട്, എയർപോർട്ട്, മൈനിങ് തുടങ്ങിയ മേഖലകളിൽ ഭാവിയിൽ ഇത്തരം വാഹനങ്ങൾ വലിയ സ്വാധീനമുണ്ടാക്കും. ഇന്ത്യയിൽ ഇത്തരം സംരംഭങ്ങൾ വിജയിക്കുകയാണെങ്കിൽ അത് ലോകത്തെവിടെയും വിജയം വരിക്കും. കാരണം ഇന്ത്യയിലെ ഗതാഗത മാർഗങ്ങൾ അത്രയ്ക്കും ദുഷ്കരമാണ്. ഇത്തരം ദുഷ്കര സാഹചര്യങ്ങളിൽ പരിശീലനം ലഭിക്കുന്ന എഐ വാഹനങ്ങൾക്ക് ലോകത്തെവിടെയും പ്രവർത്തിക്കാനാകും.
ഇന്ധനം ഉപയോഗിച്ച് ഓടുന്ന വാഹനങ്ങൾക്ക് പകരമാകാൻ മാത്രമേ ഇന്നത്തെ ഇന്ത്യൻ ഇലക്ട്രിക് വാഹനങ്ങൾക്ക് കഴിയുന്നുള്ളൂ. ഇതല്ലാതെ ഡ്രൈവർ ഇല്ലാത്ത വാഹനം എന്നതിലൊന്നും നിലവിൽ ഇന്ത്യയിൽ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളില്ല. അത് കൊണ്ട് തന്നെ ഗതാഗതം എന്നതിലുപരി സീപോർട്ട്, എയർപോർട്ട് പോലുള്ള മറ്റ് വ്യവസായങ്ങളിലാകും ഇന്ത്യയിൽ ആദ്യം ഓട്ടോണമസ് വാഹനങ്ങൾ സജീവമാകുക. സാധാരണ ഉപഭോക്താക്കളെ സംബന്ധിച്ച് ADAS, പ്രൊസസിങ് സിസ്റ്റം പോലുള്ള സാങ്കേതിക വിദ്യകളാകും ഇതിൽ ആദ്യം വരിക. ഇത്തരം മേഖലകളിലാണ് പ്രധാനമായും സോവ്റ്റ് വെയർ മാറ്റങ്ങൾ സംഭവിക്കുന്നത്. ഇന്ന് വാഹനം വെറുമൊരു മെക്കാനിക്കൽ സിസ്റ്റം അല്ലാതാകുകയും കൂടുതൽ സോഫ്റ്റ് വെയർ ഉപയോഗത്തിലേക്ക് കടക്കുകയും ചെയ്തിട്ടുണ്ട്. ഇതാണ് ഇന്ത്യൻ വാഹനവിപണിയിൽ ഇന്ന് കാണുന്ന പ്രധാന മാറ്റം.
ഓട്ടോണമസ് വാഹനങ്ങളിൽ ഈ സോഫ്റ്റ് വെയറിനുള്ള പ്രാധാന്യം കുറച്ചുകൂടെ വർധിക്കും. അത് സ്വാഭാവികമായും ഇന്ത്യയിലേക്ക് കൂടുതൽ ജോലിസാധ്യതകളും കൊണ്ടുവരും. ഇതാണ് ഡീപ് ടെക്നോളജിയുടെ പ്രധാന നേട്ടം. ഇങ്ങനെ കൂടുതൽ ഡീപ് ടെക്നോളജി സിസ്റ്റംസ് കൊണ്ടുവരാനാണ് റോഷ് ലക്ഷ്യമിടുന്നത്. റോഷ്.എഐയ്ക്ക് ഏറ്റവുമധികം സഹായം ലഭിച്ചത് ഇൻഫോപാർക്കിൽ നിന്നാണ്. ഓട്ടോണമസ് വാഹന നിർമാണത്തിൽ ഏറ്റവും പ്രധാനമായും വേണ്ടത് ടെസ്റ്റ് ട്രാക്കുകളാണ്. കേരള പൊലീസ്, ഫയർഴോഴ്സ് തുടങ്ങിയവയും റോഷ്.എഐയുടെ പ്രവർത്തനങ്ങൾക്ക് വലിയ സഹായമായിട്ടുണ്ട്. ഇത്തരം പിന്തുണകളാണ് കേരളത്തിൽ സംരംഭം ആരംഭിക്കാൻ റോഷി ജോണിനെ പ്രേരിപ്പിച്ചത്. ഓട്ടോണമസ് വാഹനങ്ങളിൽ ആളെ ഇരുത്തി നടത്തുന്ന ഡെമോ കാണിക്കുന്നതിലും മറ്റും ഈ പിന്തുണ വലിയ സഹായകരമായി.
Discover Rosh.AI, a Kerala-based deep-tech startup led by Dr. Roshy John, revolutionizing autonomous vehicle technology through innovative software, testing infrastructure, and industry collaborations with global leaders like Benz.