അടുത്ത വർഷം ലോഞ്ച് ചെയ്യും എന്ന് പ്രതീക്ഷിക്കപ്പെടുന്ന പുതിയ ഇലക്ട്രിക് റേഞ്ച് റോവർ അവസാന ഘട്ട പരീക്ഷണത്തിന്റെ ചിത്രങ്ങൾ പുറത്ത് വിട്ട് കമ്പനി. യുഎഇയിലെ JLRൻ്റെ രണ്ടാമത്തെ പ്രൊഡക്ഷൻ EV ടെസ്റ്റിംഗ് ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. റേഞ്ച് റോവറിൽ പുതുതായി ഘടിപ്പിച്ചിച്ച തെർമൽ മാനേജ്‌മെൻ്റ് സിസ്റ്റത്തിന്റെ പരീക്ഷണമാണ് ഇപ്പോൾ നടക്കുന്നത്. എത്രത്തോളം ചൂടിനെ പ്രതിരോധിക്കാനാകും എന്നതാണ് പരീക്ഷണത്തിന്റെ പ്രധാന വശം. പരീക്ഷണം വിജയകരമാണെന്ന് കമ്പനി അവകാശപ്പെട്ടു.
എബിഎസ് അധിഷ്ഠിത ട്രാക്ഷൻ കൺട്രോൾ സിസ്റ്റത്തിനു പകരം പുതിയ ഇൻ്റലിജൻ്റ് ടോർക്ക് മാനേജ്മെൻ്റ് സിസ്റ്റവും ഷാർജയിലെ അൽ ബദയേർ മരുഭൂമിയിൽ പരീക്ഷണ വിധേയമായി. പരീക്ഷണത്തിൽ എല്ലാ കാറുകളും മികച്ച പ്രകടനം പുറത്തെടുത്തു. ടോർക്ക് റിയാക്ഷൻ സമയം ഏകദേശം 100 മില്ലിസെക്കൻഡിൽ നിന്ന് ഒരു മില്ലിസെക്കൻഡ് വരെ കുറയ്ക്കുന്നതിന് ഓരോ ഇലക്ട്രിക് മോട്ടോറിലേക്കും വൈദ്യുതി വഴിതിരിച്ചുവിട്ട് നടത്തിയ പരീക്ഷണം ട്രാക്ഷൻ കൺട്രോൾ മെച്ചപ്പെടുത്താൻ ഉദ്ദേശിച്ചായിരുന്നു.
ക്യാബിൻ തണുപ്പിക്കുകയും ബാറ്ററി പെർഫോമൻസ് ഒപ്റ്റിമൈസ് ചെയ്യുകയും വേണം എന്നുള്ളത് കൊണ്ട് ഏത് ബാറ്ററി-ഇലക്‌ട്രിക് വാഹനത്തിനും ഏറ്റവും വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയാണ് ചൂടുള്ള കാലാവസ്ഥ. അത് കൊണ്ടാണ് മരുഭൂമിയിൽ ഇത്തരമൊരു പരീക്ഷണം നടത്തിയത്. മണലിൽ വാഹനമോടിക്കുന്നതിനുള്ള അധിക വെല്ലുവിളിക്ക് നിയന്ത്രിത ലോ-സ്പീഡ് ടോർക്ക് ആവശ്യമാണ്. ഇതിനായാണ് പ്രത്യേകം വികസിപ്പിച്ച ട്രാക്ഷൻ കൺട്രോളും തെർമൽ മാനേജ്‌മെൻ്റ് സിസ്റ്റങ്ങളും പരീക്ഷണ വിധേയമാക്കിയത്.
പുതിയ റേഞ്ച് റോവർ ഇവിയുടെ മറ്റ് വിശദാംശങ്ങൾ കമ്പനി പുറത്തു വിട്ടിട്ടില്ല.
Land Rover conducts extreme heat and terrain testing for its Electric Range Rover ahead of its 2025 launch. The advanced thermal management and Intelligent Torque Management systems set new standards in electric SUV performance.