ആദ്യ ഹൈപ്പർലൂപ്പ് ട്രാക്ക് പൂർത്തിയായി

ഇന്ത്യയിലെ ആദ്യ ഹൈപ്പർലൂപ്പ് പരീക്ഷണട്രാക്ക് പൂർത്തിയായതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യത്ത് ഹൈപ്പർലൂപ്പ് സാങ്കേതിക വിദ്യയ്ക്കായുള്ള ആദ്യ പരീക്ഷണ ട്രാക്കാണ് തായിയൂർ ഐഐടി മദ്രാസ് ക്യാംപസിൽ പൂർത്തിയായത്. 410 മീറ്റർ ദൂരത്തിലുള്ള  ട്രാക്കിന്റെ വീഡിയോ റെയിൽവേ മന്ത്രി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. യാത്രക്കാർക്കും ചരക്കുഗതാഗതത്തിനുമായുള്ള നിർദ്ദിഷ്ട അതിവേഗ ഗതാഗത സംവിധാനമാണ് ഹൈപ്പർലൂപ്പ്.

ഇന്ത്യൻ റെയിൽവേയ്ക്കൊപ്പം ആവിഷ്കാർ ഹൈപ്പർലൂപ്പ്, ഐഐടി മദ്രാസ് എന്നിവ ചേർന്നാണ് ട്രാക്ക് നിർമിച്ചത്. 2022 മാർച്ചിലാണ് ഹൈപ്പർലൂപ്പ് പദ്ധതിയുമായി  ഐഐടി മദ്രാസ് ഇന്ത്യൻ റെയിൽവേയെ സമീപിച്ചത്.  8.34 കോടി രൂപ ചിലവിട്ട് നിർമിച്ച ഹൈപ്പർലൂപ്പ് ട്രാക്കിലൂടെ 600 കിലോമീറ്റർ വരെ പരീക്ഷണം നടത്താം. ഭാവിയിലെ ഹൈപ്പർലൂപ്പ് വികസനങ്ങളുടെ പരീക്ഷണഘട്ടമായാണ് ഈ ട്രാക്കിനെ ഇന്ത്യൻ റെയിൽവേയും ഐഐടി മദ്രാസും കാണുന്നത്.

2013ൽ ടെസ്ല സ്ഥാപകൻ ഇലോൺ മസ്ക് താഴ്ന്ന മർദ്ദമുള്ള ട്യൂബിനുള്ളിൽ വായുസഞ്ചാരമുള്ള കാപ്‌സ്യൂളുകൾ ഉപയോഗിക്കുന്ന തരത്തിലുള്ള ഗതാഗത സംവിധാനമായ ഹൈപ്പർലൂപ്പിന്റെ പരിചയപ്പെടുത്തിയിരുന്നു. അന്ന് തൊട്ട് ഭാവിയുടെ ഗതാഗത മാർഗം എന്നാണ് ഹൈപ്പർലൂപ്പുകൾ അറിയപ്പെടുന്നത്.

India’s first Hyperloop test track, completed at IIT Madras, marks a significant step in high-speed transport development. Built in collaboration with Indian Railways, it paves the way for future advancements in Hyperloop technology.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version