ഓട ശുചീകരണത്തിന് റോബോട്ടിക് സംവിധാനം ഏർപ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യ വിമാനത്തവളമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. വിൽബോർ (Wilboar) എന്ന റോബോട്ടിക് സൊലൂഷനിലൂടെയാണ് വിമാനത്താവള നടത്തിപ്പ് ചുമതലയുള്ള അദാനി എയർപോർട്ട് ഹോൾഡിങ് ലിമിറ്റഡ് വിമാനത്താവളത്തിലെ ഓടകൾ വൃത്തിയാക്കുന്നതിനുള്ള നൂതന സംവിധാനവുമായി എത്തുന്നത്.

ഇന്ത്യയിലെ എയർപോർട്ടുകളിൽ ആദ്യമായാണ് ഓടകൾ ശുചീയാക്കുന്നതിനായി റോബോട്ടിക് മെഷീൻ ഉപയോഗിക്കുന്നത്. ഇടുങ്ങിയ ഓടകൾക്കുള്ളിൽ എത്തിച്ചേർന്നു ക്യാമറകളുടടേയും ലൈറ്റുകളുടേയും സഹായത്തോടെ 360 ഡിഗ്രിയിൽ പരിശോധന നടത്തി തടസ്സങ്ങൾ കണ്ടെത്തി നീക്കാൻ പര്യാപ്തമായ റോബോട്ടുകളാണ് ഇവ. എത്ര ദുർഘടം പിടിച്ച പ്രതലത്തിലും അനായാസം നീങ്ങാൻ സാധിക്കുന്ന തരത്തിലാണ് റോബോട്ടുകളുടെ നിർമാണം. ജോയ്സ്റ്റിക്കുകൾ ഉപയോഗിച്ചാണ് ഇവ പ്രവർത്തിക്കുക.

കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പായ ജെൻ  റോബോട്ടിക് ഇന്നൊവേഷൻസ് (Genrobotic Innovations) ആണ് വിൽബോർ റോബോട്ടുകൾ വികസിപ്പിച്ചത്. 2022ലെ അദാനി ഫൗണ്ടേഷൻ ഫെല്ലോഷിപ് നേടിയ സംരംഭം കൂടിയാണ് ജെൻ റോബോട്ടിക്.

Thiruvananthapuram International Airport becomes the first in India to introduce robotic gutter cleaning with Wilboar, developed by Kerala-based Genrobotic Innovations.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version