കൈകാര്യ ശേഷിയിൽ വമ്പൻമാരാകാൻ വിഴിഞ്ഞം

2028ഓടെ ദക്ഷിണേന്ത്യയിലെ ഏറ്റവുമധികം കൈകാര്യ ശേഷിയുള്ള കണ്ടെയ്നർ ടെർമിനൽ ആയി മാറാൻ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. പുതുക്കിയ തുറമുഖ നിർമാണക്കരാർ പ്രകാരം തുറമുഖത്തിന്റെ ഏറ്റവും കുറഞ്ഞ പ്രതിവർഷ സ്ഥാപിത ശേഷി 30 ലക്ഷം കണ്ടെയ്നറുകളാക്കും. ഓട്ടോമേറ്റഡ് സംവിധാനം അടക്കമുള്ള സാങ്കേതിക വിദ്യകളിലൂടെ സ്ഥാപിത ശേഷി 45 ലക്ഷം വരെയായി ഉയർത്താനാകും. 2028ൽ അടുത്ത ഘട്ടം പൂർത്തീകരിക്കുന്നതോടെയാണ് കണ്ടെയ്നർ കൈകാര്യ ശേഷി പ്രതിവർഷം 30 ലക്ഷമാകുക.  

നിലവിൽ പ്രതിവർഷം 10 ലക്ഷം കണ്ടെയ്നറുകളാണ് വിഴിഞ്ഞം തുറമുഖത്തിന് കൈകാര്യം ചെയ്യാനാകുക.  എഴുപതിലധികം കപ്പലുകളിലായി 1.5 ലക്ഷത്തോളം കണ്ടെയ്നറുകൾ ഇതിനകം ചരക്കുമായി തുറമുഖത്തെത്തി. ജനുവരി ആദ്യവാരമാണ് തുറമുഖത്തിൻറെ കമീഷനിങ്‌. കമീഷനിങ് കഴിയുന്നതോടെ കൂടുതൽ കപ്പലുകളും കണ്ടെയ്നറുകളും എത്തിത്തുടങ്ങും. നികുതിയിനത്തിൽ വൻ വർധനവാണ് ഇതിലൂടെ പ്രതീക്ഷിക്കപ്പെടുന്നത്.

അതേസമയം ട്രയൽ റൺ പൂർത്തിയായി വിഴിഞ്ഞം തുറമുഖം ഔദ്യോഗികമായി ഓപ്പറേഷണൽ തുറമുഖമായി. ജൂലായിലാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ട്രയൽ റൺ ആരംഭിച്ചത്.  

Vizhinjam International Port is set to become South India’s largest container terminal by 2028, with an annual handling capacity of 3 million containers, expandable to 4.5 million using advanced technologies.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version