വീട് വിറ്റ് അംബാനിയുടെ മകൾ

അമേരിക്കയിലെ ആഢംബര ബംഗ്ലാവ് വിറ്റ് ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനും റിലയൻസ് ഗ്രൂപ്പ് ചെയർമാനുമായ മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനി. ലോസ് ആഞ്ചൽസിലെ ബെവർലി ഹിൽസിലുള്ള ബംഗ്ലാവാണ് ഇഷ 494 കോടി രൂപയ്ക്ക് വിൽപന നടത്തിയത്. ബംഗ്ലാവ് വാങ്ങിയതാകട്ടെ ഹോളിവുഡ് താരം ബെൻ അഫ്ലെക്കും ഭാര്യയും നടിയുമായ ജെന്നിഫർ ലോപ്പസ്സും ചേർന്ന്. വിവാഹ ശേഷം ഇഷയുടെ ഭർത്താവ് ആനന്ദ് പിരമലിന്റെ പിതാവ് ആണ് ബംഗ്ലാവ് ഇഷയ്ക്ക് സമ്മാനിച്ചത്. 2022ൽ ഇഷയുടെ ഗർഭകാലത്ത് അവർ അമ്മ നിത അംബാനിയുമൊത്ത് താമസിച്ചിരുന്നത് ഈ ബംഗ്ലാവിലായിരുന്നു.

അഞ്ച് വർഷത്തോളമായി ബംഗ്ലാവ് വിൽക്കാനുള്ള ആലോചനകളുണ്ടായിരുന്നു. 5.2 ഏക്കറിൽ സ്ഥിതിചെയ്യുന്ന ബംഗ്ലാവിൽ 155 അടിയുള്ള ഇൻഫിനിറ്റി പൂൾ, ടെന്നിസ് കോർട്ട്, സലോൺ, ജിം, സ്പാ തുടങ്ങി നിരവധി ആഢംബര സൗകര്യങ്ങളുണ്ട്. 12 കിടപ്പു മുറികളും 24 ശുചിമുറികളും നിരവധി വിനോദോപാധികളും ലോണുകളും ബംഗ്ലാവിലുണ്ട്. പ്രമുഖ ബോളിവുഡ് നടി ജെന്നിഫർ ലോപ്പസും ഭർത്താവും ബാറ്റ്മാൻ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരവുമായ ബെൻ അഫ്ലെക്കുമാണ് ബംഗ്ലാവ് ഇഷയുടെ പക്കൽ നിന്നും വാങ്ങിയിരിക്കുന്നത്. 494 കോടി രൂപയ്ക്കാണ് ബംഗ്ലാവ് വിറ്റത് എന്ന് റിപ്പോർട്ട് ഉണ്ട്. എന്നാൽ ഇഷ ബംഗ്ലാവ് വിറ്റതിന്റെ കാരണം വ്യക്തമല്ല.

Isha Ambani sold her luxurious Beverly Hills mansion for ₹494 crore to Ben Affleck and Jennifer Lopez. Discover the estate’s grandeur and its journey to this high-profile

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version