സമയത്തിനുള്ളില്‍ എത്തിച്ചേരുന്നതിനുള്ള ഹെലികോപ്റ്റര്‍ സര്‍വ്വീസ് നെറ്റ് വര്‍ക്ക് സൃഷ്ടിക്കുകയാണ് ലക്ഷ്യം. കൂടുതൽ സംരംഭകർ ഹെലിടൂറിസം മേഖലയിലേക്ക് കടന്നുവരാൻ നയം സഹായകരമാകും. ഹെലിപോർട്, ഹെലിസ്റ്റേഷൻ, ഹെലിപാഡ് തുടങ്ങിയവയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിലും സർക്കാർ നയം വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിന്റെ ഹെലി ടൂറിസം പദ്ധതിക്ക് ഉണര്‍വ്വേകുവാന്‍ ഹെലിടൂറിസം നയ രൂപീകരണത്തിലൂടെ സാധിക്കും. കൂടുതല്‍ സംരംഭകര്‍ ഹെലിടൂറിസം മേഖലയിലേക്ക് കടന്നുവരുന്നതിനും സഹായകരമാകും.
പൊതു–-സ്വകാര്യ പങ്കാളിത്തത്തോടെയാകും ഹെലിപാഡും എയർസ്ട്രിപ്പും ഹെലിപോർട്ടും ഹെലിസ്റ്റേഷനും നിർമിക്കുക. കുറഞ്ഞ സമയം കൊണ്ടു സംസ്ഥാനത്തെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാമെന്നതാണ് നെറ്റ് വർക്കിന്റെ ഗുണം. പുതിയ നയം പ്രകാരം സ്വകാര്യ നിക്ഷേപകർക്ക് സ്വന്തം സ്ഥലങ്ങളിലോ സർക്കാർ ഭൂമിയിലോ ഹെലിപാഡുകളും ഹെലിപോർട്ടുകളും എയർസ്ട്രിപ്പുകളും നിർമിക്കാൻ പ്രത്യേക സബ്സിഡിയും ഇളവുമുണ്ട്. കുറഞ്ഞത് രണ്ട് ഹെലികോപ്ടറുകളെങ്കിലും കൈകാര്യം ചെയ്യാനും ഇന്ധനം നിറയ്ക്കാനും അറ്റകുറ്റപ്പണി ചെയ്യാനുമുള്ള സൗകര്യങ്ങളൊരുക്കിയാൽ ഹെലിപോർട്ടുകൾ നിർമിക്കാം.
ആദ്യഘട്ടത്തിൽ ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിലായിരിക്കും എയർസ്ട്രിപ്പ് ഒരുക്കുക. കൊല്ലം അഷ്ടമുടി റാവിസ്, ചടയമംഗലം ജഡായുപ്പാറ, മൂന്നാർ, തേക്കടി, കുമരകം, ചാലക്കുടി, എറണാകുളം സാജ് എന്നിവിടങ്ങളിലെ സ്വകാര്യ ഹെലിപ്പാഡും ഉപയോഗപ്പെടുത്തും.
നാല് വിമാനത്താവളങ്ങളോട് ചേർന്നും ഹെലിപോർട്ടും ആരംഭിക്കും. ഇവ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഹെലിപാഡുകളുടെയും ഹെലിസ്റ്റേഷനുകളുടെയും ഫീഡർ കേന്ദ്രമായി പ്രവർത്തിക്കും. ബേക്കൽ, ആലപ്പുഴ എന്നിവിടങ്ങളിൽ ഹെലിസ്റ്റേഷൻ നിർമിക്കാനും ആലോചിക്കുന്നുണ്ട്. ഈ സംവിധാനം രക്ഷാപ്രവർത്തനങ്ങൾക്കും ഉപയോഗിക്കാനാകും. സാധ്യതാപഠനത്തിന് പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടന്റിനെ കണ്ടെത്താൻ കെ റെയിലിനെ ചുമതലപ്പെടുത്തി.
Kerala’s new helitourism policy aims to create a helicopter service network, boosting tourism and enabling faster access to destinations. With incentives for private investors and public-private partnerships, the initiative will transform travel and rescue operations in the state.