വിമാനയാത്രകളിലെ ഏറ്റവും മികച്ച അനുഭവം ചെന്നിറങ്ങുന്ന എയർപോർട്ടുകളാണ്. അതിന്റെ വലുപ്പവും മനോഹാരിതയും ഷോപ്പുകളും സൗകര്യങ്ങളും വിശ്രമിക്കാനുള്ള ഇടങ്ങളും എല്ലാം യാത്രക്കാരനെ സംബന്ധിച്ച് പ്രധാനമാണ്. മികച്ച എയർപോർട്ടുകളിൽ സിംഗപ്പൂരിലെ ചാംഗി എയർപോർട്ട് ടെർമിനൽ-2, തായ്ലന്റിലെ സുവർണ്ണഭൂമി എയർപോർട്ടുകൾ ഇടം പിടിച്ചിട്ടുണ്ട്. ഇവയാണ് ലോകത്തെ മികച്ച എയർപോർട്ടുകളിൽ ഏഷ്യയിൽ നിന്ന് ഇടം നേടിയവ. ഗ്ലാസും സ്റ്റീലും ഉപയോഗിച്ചുള്ള ഇന്റീരിയറും, മികച്ച ആർക്കിടെക്ചറും, ലക്ഷ്വൂറിയസായ സൗകര്യങ്ങളും സിംഗപ്പൂരിലെ ചാംഗി എയർപോർട്ടിനെ വ്യത്യസ്തമാക്കുന്നു. വെറും വിമാനത്താവളം എന്നതിലുപരി, ചാംഗി തന്നെ ഒരു ഡെസ്റ്റിനേഷനായി മാറിയിട്ടുണ്ട്.
അതുപോലെ ലോകത്തെ ഏറ്റവും വലിയ ഇൻഡോർ വെള്ളച്ചാട്ടം ചാംഗിയെ മനോഹകമാക്കുന്നു. ചാംഗിയുടെ മറ്റൊരു പ്രത്യേകതയാണ് 5 നിലകളുള്ള ഇൻഡോർ ഗാർഡൻ. ഒരു ആകാശപ്പാലവും ഈ എയർപോർട്ടിലുണ്ട്.
അതേസമയം ലോകത്തെ ഏറ്റവും മികച്ച എയർപോർട്ടുകളുടെ ലിസ്റ്റിൽ ഏറ്റവും മുന്നിൽ അറിയുമോ? അബുദാബിയിലെ സയിദ് ഇന്റർനാഷണൽ എയർപോർട്ട്. മലയാളികൾക്ക് വളരെ സുപരിചിതമായ സയിദ് ഇന്റർനാഷണൽ എയർപോർട്ട് സൗകര്യങ്ങൾ കൊണ്ടും വാസ്തുവിദ്യ കൊണ്ടും അത്ഭുതപ്പെടുത്തും.
Discover the world’s most beautiful airports recognized at the 2024 Prix Versailles event. From Changi’s indoor waterfall to Suvarnabhumi’s wave-like roof, these airports blend design and functionality, shaping the modern travel experience.