ടീകോമിനെ ഒഴിവാക്കുമ്പോൾ ഇനിയെന്ത്?

സ്മാർട്ട്  സിറ്റിയിൽ നിന്നു ടീകോമിനെ ഒഴിവാക്കാനുള്ള തീരുമാനത്തോടെ തകരുന്നത്  ദുബായ് ഇന്റർനെറ്റ് സിറ്റിയുടെ മാതൃകയിൽ കൊച്ചിയിൽ  ആഗോള ഐടി സിറ്റി കെട്ടിപ്പെടുക്കുകയെന്ന കേരളത്തിന്റെ വർഷങ്ങൾ പഴക്കമുള്ള സ്വപ്നമാണ്. കേരളം മതിയായ ഭൂമി  നൽകിയിട്ടും  ടീകോം  ഇന്‍വെസ്റ്റ്മെന്റ്സിന്റെ പക്കൽ മതിയായ നിക്ഷേപം ഇല്ലാത്തതാണ് പദ്ധതി മുരടിക്കാൻ പ്രധാന കാരണം.  2004 മുതൽ‌ രണ്ടു പതിറ്റാണ്ടായി ശ്രമിച്ചിട്ടും  നടക്കാത്ത ആ ഐ ടി പദ്ധതി  ഉടച്ചു വാർക്കാൻ ഒരുങ്ങുകയാണു സർക്കാർ. കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്ന് ദുബായിലെ ടീകോം ഇന്‍വെസ്റ്റ്മെന്റ്സിനെ ഒഴിവാക്കാന്‍ സംസ്ഥാന മന്ത്രിസഭയാണ് തീരുമാനമെടുത്തത്. പ്രവര്‍ത്തനം തുടങ്ങി 13 വര്‍ഷം കഴിഞ്ഞിട്ടും ഉദ്ദേശ്യലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കമ്പനിക്കു കഴിയാത്ത സാഹചര്യത്തിലാണ് നടപടി.

ടീകോം ഒഴിവായാൽ ‘സ്മാർട് സിറ്റി കൊച്ചി’ എന്ന ബ്രാൻഡ് നാമം ഉപയോഗിക്കാൻ കഴിയില്ല. എന്നാൽ, സ്ഥലം ഏറ്റെടുക്കാനും അവിടം ഐടി പാർക്കായി വികസിപ്പിക്കാനും സാധ്യതകൾ ഏറെയാണ്.

മറ്റൊരു നിക്ഷേപ പങ്കാളിയെ കണ്ടെത്തുക എന്നതും സംസ്ഥാനം ആലോചിക്കുന്നുണ്ട്.  താൽപര്യമുള്ള നിക്ഷേപകർ എത്തിയാൽ പുതുക്കിയ വ്യവസ്ഥകളോടെ പദ്ധതി മുന്നോട്ടു കൊണ്ടുപോകാം. അതല്ലെങ്കിൽ തൊട്ടു കിടക്കുന്ന ഇൻഫോപാർക്കിനു സ്മാർട്ട് സിറ്റിയുടെ സ്ഥലവും കെട്ടിടങ്ങളും കൈമാറാം. സംസ്ഥാന സർക്കാരിനു കീഴിലുള്ള ഇൻഫോപാർക്ക് ഒന്നും രണ്ടും ഘട്ടങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. കൂടുതൽ കമ്പനികൾക്ക് ഇടം നൽകാൻ കഴിയാത്ത വിധം സ്ഥല ദൗർലഭ്യത്താൽ വലയുകയാണ്.

152 കമ്പനികളാണ് ഇൻഫോപാർക്കിൽ സ്ഥലം തേടി കാത്തുനിൽക്കുന്നത്. സ്മാർട്ട് സിറ്റിയുടെ സ്ഥലം ലഭ്യമായാൽ അത്  ഇൻഫോപാർക്ക് 3 –ാം ഘട്ടമായി വികസിപ്പിക്കാം. ഒരേ ഐടി ഇക്കോസിസ്റ്റത്തിന്റെ ഭാഗമായതിനാൽ ഈ പാർക്കിനും  ഐടി കമ്പനികളെ ആകർഷിക്കാൻ എളുപ്പവുമാകും

സംസ്ഥാന സർക്കാർ തീരുമാനപ്രകാരം  പദ്ധതിക്കു പാട്ടത്തിനു നല്‍കിയ 246 ഏക്കര്‍ തിരിച്ചു പിടിക്കുകയും ഇതുവരെയുള്ള നിക്ഷേപം കണക്കാക്കി കമ്പനിക്ക് നഷ്ടപരിഹാരം നല്‍കുകയും ചെയ്യും. കേരളത്തിൽ  ഏറെ കോളിളക്കമുണ്ടാക്കിയ ഒരു പദ്ധതിയായിരുന്നു സ്മാർട്ട് സിറ്റി. ടീകോമുമായുള്ള അടിസ്ഥാന കരാർ വ്യവസ്ഥകൾ 2007  ൽ തന്നെ നിലവിൽ വന്നിരുന്നു.  2011-ല്‍ ടീക്കോമുമായി അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ സർക്കാരാണ് അന്തിമ കരാര്‍ ഉണ്ടാക്കിയത്. പത്തുവര്‍ഷം കൊണ്ട് 88 ലക്ഷം ചതുരശ്രയടി സ്ഥലസൗകര്യം ഉണ്ടാക്കുക, അതില്‍ 70 ശതമാനവും ഐ.ടി.ക്കും അതുമായി ബന്ധപ്പെട്ട കമ്പനികള്‍ക്കുമായി നീക്കിവെക്കുക, 90,000 തൊഴില്‍ ലഭ്യമാക്കുക തുടങ്ങിയ നിബന്ധനകളുള്ള കരാറാണ് ടീകോമുമായി ഉണ്ടാക്കിയിരുന്നത്. പ്രതിവര്‍ഷം എത്ര തൊഴില്‍ എന്നതിനു വരെ വ്യക്തമായ വ്യവസ്ഥകള്‍ ഉണ്ടായിരുന്നു. പക്ഷേ, ഒരു വര്‍ഷം പോലും അവരത് പാലിച്ചില്ല.

കരാര്‍ പ്രകാരം വേണ്ടതിന്റെ പത്തിലൊന്നോ, ഇരുപതിലൊന്നോ കെട്ടിടങ്ങള്‍ പോലും നിര്‍മിച്ചിട്ടില്ല. വീഴ്ച വരുത്തിയാല്‍ എന്താണ് ചെയ്യേണ്ടതെന്ന് കരാറില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. 

Kerala’s government plans to exclude Dubai’s Tecom Investments from the Kochi Smart City project after years of unfulfilled promises. With the land potentially repurposed for Infopark Phase 3, the state is considering alternative investment options to drive IT growth.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version