വെർച്വൽ ഓട്ടിസം! കുട്ടികൾക്ക് മൊബൈൽ കൊടുക്കുന്നവർ ശ്രദ്ധിക്കുക |Dr. Beema Clinic | My Brand My Pride

എല്ലാ കുട്ടികളും സ്പെഷ്യൽ ആണ് എന്നതാണ് ബീമ ക്ലിനിക് ഫോർ ചൈൽഡ് ഡെവലപ്മെന്റിന്റെ (dr. Beema Clinic for Child Development) ആപ്തവാക്യം. ബീമാ ക്ലിനിക് എന്നത് ആയുർവേദവും, അപ്ലൈഡ് ബിഹേവിയറൽ അനാലിസിസും (Applied Behavior Analysis) ഇഴചേർന്ന സംരംഭമാണ്. കുട്ടികളുടെ ഏർലി ഇന്റർവെൻഷൻ മേഖലയിലാണ് ഡോ. ബീമയുടെ സ്പെഷലൈസേഷൻ. ഇങ്ങനെ ആയുർവേദത്തിനൊപ്പം നൂതന ടെക്നോളജി കൂടി ചേർത്ത് കുട്ടികൾക്ക് വേണ്ട വികാസ പ്രവർത്തനങ്ങൾ ചെയ്യുകയാണ് ബീമ ക്ലിനിക്. ഈ സംരംഭത്തിന് ചുക്കാൻ പിടിക്കുന്നത് ഒരു വനിതാ സംരംഭകയാണ്. മൂവാറ്റുപുഴ ഡോക്ടർ ബീമ ക്ലിനിക് ഫോർ ചൈൽഡ് ഡെവലപ്മെന്റ് (dr. Beema Clinic for Child Development) സ്ഥാപകയും ചീഫ് കൺസൾട്ടന്റുമായ ഡോ. ബീമ ഷാജി. ശിശുസംരക്ഷണത്തെക്കുറിച്ചും കുട്ടികളുടെ മാനസികവികാസ വളർച്ചയിൽ ബീമ ക്ലിനിക്കിനുള്ള പങ്കിനെക്കുറിച്ചും ഈ സംരംഭക ചാനൽ അയാം മൈബ്രാൻഡ് മൈ പ്രൈഡിൽ സംസാരിക്കുന്നു.

എല്ലാ കുട്ടികളും സ്പെഷ്യൽ ആണ് എന്നതാണ് ബീമ ക്ലിനിക് ഫോർ ചൈൽഡ് ഡെവലപ്മെന്റിന്റെ (Dr. Beema Clinic for Child Development) ആപ്തവാക്യം. ബീമാ ക്ലിനിക് എന്നത് ആയുർവേദവും Applied Behavior Analysis (ABA) തെറാപ്പിയും ഇഴചേർന്ന സംരംഭമാണ്. കുട്ടികളുടെ ഏർലി ഇന്റർവെൻഷൻ മേഖലയിലാണ് ഡോ. ബീമയുടെ സ്പെഷലൈസേഷൻ. ഇങ്ങനെ ആയുർവേദത്തിനൊപ്പം നൂതന ടെക്നോളജി കൂടി ചേർത്ത് കുട്ടികൾക്ക് വേണ്ട വികാസ പ്രവർത്തനങ്ങൾ ചെയ്യുകയാണ് ബീമ ക്ലിനിക്.  

കൂടുതൽ സമയം ഫോൺ ഉപയോഗിക്കുന്ന കുട്ടികളിൽ വെർച്വൽ ഓട്ടിസം പോലുള്ള പ്രശ്നങ്ങൾ കണ്ടു വരുന്നു. സംസാര വൈകല്യം, ആശയവിനിമയ പ്രശ്നങ്ങൾ, ശ്രദ്ധക്കുറവ് തുടങ്ങിയ കാര്യങ്ങൾ ഇത്തരം കുട്ടികളിൽ കാണാം. രണ്ട് വയസ്സ് വരെയുള്ള കുട്ടികൾക്ക് ഫോൺ നൽകാനേ പാടില്ല. അതായത് പൂജ്യം ശതമാനമാണ് ഈ പ്രായത്തിലുള്ള കുട്ടികളുടെ സ്ക്രീൻ ടൈം. അതിനു മുകളിൽ പ്രായമുള്ള കുട്ടികൾക്ക് പരമാവധി അര മണിക്കൂർ ആണ് അനുവദനീയമായ സ്ക്രീൻ ടൈം. പക്ഷേ അതും മാതാപിതാക്കളുടെ കൃത്യമായ മേൽനോട്ടത്തിലാകണം. അഞ്ചു വയസ്സ് വരെയുള്ള കുട്ടികൾക്ക് ഇത്രയുമാണ് അനുവദനീയമായ സ്ക്രീൻ ടൈം. ഇതിന് പ്രധാന കാരണം മിക്ക രക്ഷിതാക്കളും ഒരു ബേബി സിറ്റർ എന്ന നിലയ്ക്കാണ് ഫോണിനെ കാണുന്നത് എന്നാണ്. ഇതൊരിക്കലും അഭികാമ്യമല്ല. സ്ക്രീൻ ടൈം കൂടുന്നതിന് അനുസരിച്ച് കുട്ടിയുടെ മാനസികാരോഗ്യം താഴോട്ട് പോകും. ഇതെല്ലാം കുട്ടികളിൽ ഡെവലപ്മെന്റൽ ഡിലേ ഉണ്ടാക്കാനുള്ള സാധ്യത വർധിപ്പിക്കും. ജനിതക പ്രശ്നങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളും കുട്ടികളിൽ സിറ്റ്വേഷനൽ ഡെവലപ്മെന്റൽ പ്രശ്നങ്ങൾ വർധിക്കാൻ കാരണമായിട്ടുണ്ട്. കൂട്ടുകുടുംബത്തിൽ നിന്നും നൂക്ലിയർ കുടുംബങ്ങളിലേക്കുള്ള മാറ്റവും ഇതിൽ പ്രധാനമാണ്. കൃത്യമായ തെറാപ്പിയിലൂടെ ഇത്തരം കുട്ടികളിൽ മാറ്റം കൊണ്ടു വരാനാകും.

ഓട്ടിസത്തിന് സാധാരണയായി അലോപ്പതി ചികിത്സയാണ് കൂടുതലും കണ്ടുവരുന്നത്. എന്നാൽ ഈ പ്രശ്നത്തിന് ആയുർവേദവും ബിഹേവിയർ അനാലിസിസും ചേർത്ത് പരിഹാരം കൊണ്ടുവരികയാണ് ബീമ ക്ലിനിക്ക് ചെയ്യുന്നത്. ഓട്ടിസം ബാധിതരായ ഓരോ കുട്ടിക്കും ഓരോ തരം പരിചരണ രീതിയാണ് വേണ്ടത്. ഓട്ടിസം ഒരു രോഗമല്ല, മറിച്ച് അതൊരു ഡിസോർഡർ ആണ്. ചികിത്സയിലും അത് കൊണ്ട് തന്നെ സാധാരണ രീതി പിന്തുടരാനാവില്ല. ഗട്ട് ഹെൽത്ത് അടക്കമുള്ള കുട്ടികളുടെ പ്രശ്നങ്ങൾ ആയുർവേദത്തിലൂടെ പരിഹരിച്ച് ബിഹേവിയർ തെറാപി ചെയ്യുന്ന രീതിയാണ് ബീമയുടെ സവിശേഷത. ABA തെറാപ്പിയിലൂടെ സുരക്ഷിതമായ ചുറ്റുപാടിൽ കുട്ടികളുടെ കഴിവുകൾ പരമാവധി വർദ്ധിപ്പിക്കാനാകും എന്ന് ഡോ. ബീമ പറയുന്നു.

ശിശുസംരക്ഷണ കേന്ദ്രം എന്ന നിലയിൽ കുട്ടികളുടെ പെരുമാറ്റ രീതിയിലെ പ്രശ്നങ്ങൾ, അമിത വാശി, ദേഷ്യം, ഓട്ടിസം സ്പെക്ട്രം ഡിസോർഡർ സംസാര വൈകല്യം, പഠനപ്രശ്നങ്ങൾ, ഗ്ലോബൽ ഗെവലപ്മെന്റൽ ഡിലേ തുടങ്ങിയയ്ക്ക് ബീമ ക്ലിനിക്  മികച്ച സേവനത്തിലൂടെ പരിഹാരം നൽകുന്നു. ഇതിൽ ഓട്ടിസം സ്പെക്ട്രം ഡിസോർഡർ പ്രത്യേക പ്രാധാന്യം അർഹിക്കുന്നു. എഡിഎച്ച്ഡ്, അസ്പേർഗസ് സിൻഡ്രോേം പോലുള്ള പ്രശ്നങ്ങൾ ഓട്ടിസം സ്പെക്ട്രം ഡിസോർഡറിൽ ഉൾപ്പെടുന്നു. ഓട്ടിസം ബാധിതരായ കുട്ടികൾക്ക് പെരുമാറ്റരീതിയിലും ആശയവിനിമയത്തിലും പ്രശ്നങ്ങളുണ്ടാകും. ഇത്തരം കുട്ടികൾക്ക് സോഷ്യൽ ഇന്ററാക്ഷനും കുറവായിരിക്കും.

കുട്ടികളുടെ വളർച്ചയിൽ ഓരോ ഘട്ടങ്ങളുണ്ട്. വളർച്ചാഘട്ടം പൂർത്തിയായിട്ടും കുട്ടികളിൽ അതിനനുസരിച്ചുള്ള സ്വഭാവ പരിണാമം സംഭവിക്കുന്നില്ലെങ്കിൽ ശിശുസംരക്ഷണ കേന്ദ്രങ്ങളിലെ ഡോക്ടറുടെ സേവനം ആവശ്യമായി വരും. കുട്ടികളുടെ സംസാരം, ചിരി, ഇരിക്കുന്നത് മുതലായ കാര്യങ്ങൾ മൂന്ന് വയസ്സ് വരെയുള്ള ഘട്ടത്തിൽ പ്രത്യേക ശ്രദ്ധ അർഹിക്കുന്നു. ഇതിലെല്ലാം കുട്ടിയുടെ വയസ്സിന് അനുസൃതമായി കാലതാമസം വരികയാണെങ്കിൽ പ്രൊഫഷനൽ സപ്പോർട്ട് ആവശ്യമാണ്.

സ്വന്തം കുഞ്ഞിന് ഇത്തരം പ്രശ്നങ്ങൾ കണ്ടെത്തിയാൽ അത് മിക്ക രക്ഷിതാക്കളും ഉൾക്കൊള്ളാൻ തയ്യാറാകുന്നില്ല. ഇതാണ് ശിശു സംരക്ഷണ മേഖല ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്ന് ഡോ. ബീമ നിരീക്ഷിക്കുന്നു. വിദ്യാസമ്പന്നരായ രക്ഷിതാക്കൾ പോലും ഇത്തരത്തിലാണ് ചിന്തിക്കുന്നത്. സമൂഹവും കുട്ടികളുടെ ഇത്തരം പ്രശ്നങ്ങൾ ശരിയായ രീതിയിൽ നോക്കിക്കാണുന്നില്ല. അത് കൊണ്ട് തന്നെ രക്ഷിതാക്കളുമായും അധ്യാപകരുമായും ചേർന്നാണ് ബീമ ക്ലിനിക്കിന്റെ പ്രവർത്തനം.

2022ലാണ് ബീമ ക്ലിനിക് കേരളത്തിൽ ആരംഭിക്കുന്നത്. യുഎസ് ആസ്ഥാനമായുള്ള ഇൻ്റർനാഷണൽ ബിഹേവിയർ അനാലിസിസ് ഓർഗനൈസേഷന്റെ അംഗീകൃത കണ്ടന്റ് പ്രൊവൈഡേർസ് ആണ് ബീമ ക്ലിനിക്. ഇതിലൂടെ കൂടുതൽ മികച്ച ബിഹേവ്യർ തെറാപ്പിസ്റ്റികളെ വളർത്തിയെടുക്കാനും ബീമയ്ക്ക് കഴിഞ്ഞു. കഴിഞ്ഞ മാർച്ചിൽ ക്ലിനിക് ദുബായിലും ആരംഭിച്ചു.

Dr. Beema Clinic combines Ayurveda and Applied Behavior Analysis to provide early intervention and developmental support for children. Founded by Dr. Beema Shaji, the clinic addresses autism, speech disorders, and more with innovative therapies.

Share.
Leave A Reply

Exit mobile version