ലോകത്തിലെതന്നെ ഏറ്റവും വലിയ റെയിൽ സേവനങ്ങളിലൊന്നാണ് ഇന്ത്യൻ റെയിൽവേസിന്റേത്. എന്നാൽ എന്ത് കൊണ്ട് ഔദ്യോഗിക രേഖകളിലും മറ്റും റെയിൽവേ എന്ന ഏകവചനം ഉപയോഗിക്കാതെ റെയിൽവേസ് എന്ന ബഹുവചനം ഉപയോഗിക്കുന്നു എന്ന രസരമായ ചോദ്യവുമായി എത്തിയിരിക്കുകയാണ് സീ ന്യൂസ് എന്ന ദേശീയ മാധ്യമം.

ഒരൊറ്റ റെയിൽവേ അല്ലാത്തത് കൊണ്ടാണ് ഇന്ത്യൻ റെയിൽവേസ് എന്ന് അത് അറിയപ്പെടുന്നത്. രാജ്യത്തെമ്പാടും വിവിധ സോണുകൾ ആയാണ് റെയിൽവേയുടെ പ്രവർത്തനം. വിവിധ പ്രദേശങ്ങളിലായി 17 സോണുകൾ ആണ് റെയിൽവേയ്ക്ക് ഉള്ളത്. സെൻട്രൽ, ഈസ്റ്റേൺ, ഈസ്റ്റ് സെൻട്രൽ, ഈസ്റ്റ് കോസ്റ്റ്, നോർത്തേൺ, നോർത്ത് സെൻട്രൽ, നോർത്ത് ഈസ്റ്റേൺ, നോർത്ത് ഫ്രണ്ടിയർ, നോർത്ത് വെസ്റ്റേൺ,  സതേൺ, സൗത്ത് സെൻട്രൽ, സൗത്ത് ഈസ്റ്റേൺ, സൗത്ത് ഈസ്റ്റ് സെൻട്രൽ, സൗത്ത് വെസ്റ്റേൺ, വെസ്റ്റേൺ, വെസ്റ്റ് സെൻട്രൽ എന്നിങ്ങനെ പോകുന്നു റെയിൽവേ സോണുകൾ.

17 സോണുകളും റെയിൽവേ ബോർഡിന് കീഴിലാണ് വരിക. റെയിൽവേ ബോർഡ് ആകട്ടെ കേന്ദ്ര ഗവൺമെന്റിന്റെ റെയിൽ മന്ത്രാലയത്തിനു (Ministry of Railways) കീഴിലാണ്.

Discover why we call it “Indian Railways” instead of “Indian Railway.” Learn about its 17 zones, governance, and collective network structure, making it one of the world’s largest railway systems.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version