ഹ്യൂമൻ വാഷിങ് മെഷീനുമായി ജപ്പാൻ

മനുഷ്യനെ കഴുകിയുണക്കുന്ന അത്യാധുനിക ‘ഹ്യൂമൻ വാഷിങ് മെഷീനുമായി’ ജപ്പാൻ. ജാപ്പനീസ് കമ്പനിയായ സയൻസ് കമ്പനിയാണ് ഹ്യൂമൻ വാഷിംഗ് മെഷീൻ (Mirai Ningen Sentakuki) എന്ന സ്പായ്ക്ക് സമാനമായ യന്ത്രവുമായി എത്തിയിരിക്കുന്നത്. നിർമിത ബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന മെഷീൻ 15 മിനിറ്റ് കൊണ്ട് മനുഷ്യരെ കഴുകി ഉണക്കും.

വാട്ടർജെറ്റുകളും മൈക്രോസ്കോപ്പിക്ക് എയർ ബബിളും ഉപയോഗിച്ചാണ് യന്ത്രം ഹ്യൂമൻ വാഷിങ് പ്രവ‌ർത്തിക്കുക. നിർമിത ബുദ്ധിയുടെ സഹായത്തോടെ ഉപയോഗിക്കുന്ന ആളുടെ ശാരീരിക പ്രത്യേകതകൾ മനസ്സിലാക്കി യന്ത്രം വാഷ് സൈക്കിൾ ക്രമീകരിക്കും. യന്ത്രത്തിലെ സെൻസറുകൾ ഉപയോഗിക്കുന്ന ആളുടെ ജീവശാസ്ത്രപരമായ വിവരങ്ങൾ ശേഖരിച്ച് പ്രവർത്തിക്കും.

ഇത് കൂടാതെ മെഷീനിലെ താപനില, വെള്ളത്തിൻറെ സമ്മർദം തുടങ്ങിയവ ക്രമീകരിക്കും. മാനസിക സമ്മർദം അടക്കമുള്ള കാര്യങ്ങൾ അളക്കാൻ യന്ത്രത്തിലെ സെൻസറുകൾക്ക് കഴിയും എന്ന് ഗവേഷകർ അവകാശപ്പെടുന്നു. ഈ വിവരങ്ങൾ ഉപയോഗിച്ച്  ഉപയോഗിക്കുന്ന ആളുടെ മനോനില അനുസരിച്ചുള്ള വീഡിയോ സൗകര്യം വരെ മെഷീനിലുണ്ട്. അടുത്ത വർഷം നടക്കുന്ന ഒസാക്ക എക്സ്പോയിൽ യന്ത്രത്തിന്റെ വിപണിയിലിറക്കുന്ന മോഡൽ കമ്പനി ലോഞ്ച് ചെയ്യും.

Japan’s Mirai Ningen Sentakuki is an AI-powered washing machine designed to cleanse and refresh the body in just 15 minutes, offering a personalized, spa-like experience.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version