ഫിൻടെക് സ്ഥാപനമായ വൺ97 കമ്മ്യൂണിക്കേഷൻസിന്റെ (One97 Communications) ഐടി, ഐടിഇ കോംപ്ലക്സ് വികസിപ്പിക്കാൻ അദാനി ഗ്രൂപ്പ് (Adani group) കമ്പനിയായ മനോർവ്യൂ ഡെവലപ്പേഴ്‌സ്. പേടിഎം ബ്രാൻഡിന്റെ (Paytm brand) ഉടമസ്ഥതയിലുള്ള ഫിൻടെക് സ്ഥാപനമാണ് വൺ97. അദാനി ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ (Adani Infrastructure and Developers Private Limited) ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ മേനർവ്യൂ ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് (Manorview Developers Private Limited) നോയിഡയിൽ വൺ97 ഐടി കോംപ്ലക്സ് വികസിപ്പിക്കുക.

2018ലാണ് നോയിഡ അതോറിറ്റി ഐടി കോംപ്ലക്സ് വികസനത്തിനായി പേടിഎമ്മിന് നോയിഡയിലെ സെക്ടർ 159ൽ 10 ഏക്കർ സ്ഥലം അനുവദിച്ചത്. ഇപ്പോൾ വമ്പൻ പദ്ധതി സ്വതന്ത്രമായി വികസിപ്പിക്കുന്നതിനുള്ള ചുവടുവെയ്പ്പായാണ് മേനർവ്യൂ ഡെവലപ്പേഴ്‌സിന്  നിർമാണം ഏൽപ്പിച്ചിരിക്കുന്നത്. എഞ്ചിനീയറിംഗ്, പ്രൊക്യുർമെന്റ്, കൺസ്ട്രക്ഷൻ (EPC) കരാറുകാരായി മേനർവ്യൂവിനെ നിയമിക്കാനുള്ള നിർദ്ദേശം ബോർഡ് അംഗീകരിക്കുകയായിരുന്നു.

Adani Group’s Manorview Developers will build Paytm’s IT & ITeS complex on a 10-acre plot in Noida, taking over as EPC contractor.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version