ഏറ്റവും കൂടുതൽ പണം വാരുന്ന കായിക മേഖലയാണ് ഫുട്ബോൾ. അതുകൊണ്ടുതന്നെ ഫുട്ബോൾ താരങ്ങളുടെ പ്രതിഫലവും ആഢംബരജീവിതവും ആരാധകർ ആഘോഷമാക്കും. അത്തരത്തിൽ ആരാധകർ ആഘോഷമാക്കിയ വാർത്തയാണ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പുതിയ പ്രൈവറ്റ് ജെറ്റിന്റെ വാർത്ത. ഗൾഫ് സ്ട്രീം 650 എന്ന കസ്റ്റമൈസ്ഡ് ജെറ്റിന്റെ വില 73 മില്യൺ ഡോളറാണ്. ജെറ്റിന്റെ മെയിന്റനൻസ് ചാർജും വൻ തുക വരും.
നിലവിൽ ലോകത്തിലെതന്നെ ഏറ്റവും പ്രതിഫലം വാങ്ങുന്ന കായിക താരങ്ങളിൽ മുൻപന്തിയിലാണ് റൊണാൾഡോ. സൗദി പ്രൊ ലീഗിൽ അൽ നസറിനു വേണ്ടി കളിക്കുന്ന താരത്തിനന്റെ വാർഷിക വരുമാനം 215 മില്യൺ ഡോളറാണ്. Lamborghini Aventador, Ferrari 599 GTO, Rolls Royce Phantom പോലുള്ള ലോകത്തിലെതന്നെ വില കൂടിയ ആഢംബര വാഹനങ്ങൾ റൊണാൾഡോയുടെ ശേഖരത്തിലുണ്ട്. അക്കൂട്ടത്തിൽ വില കൊണ്ടും ആഢംബരം കൊണ്ട് മുന്നിൽ നിൽക്കുന്നത് അദ്ദേഹത്തിന്റെ പ്രൈവറ്റ് ജെറ്റ് ആണ്.
19 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള പ്രൈവറ്റ് ജെറ്റാണ് ഗൾഫ്സ്ട്രീം G650. 7500 നോട്ടിക്കൽ മൈൽ വരെ ഒറ്റയടിക്ക് പറക്കാൻ ഇതിനാവും. ജെറ്റ് ലാഗ് ഇല്ലാതെ യാത്ര സുഖകരമാക്കുന്ന ഒപ്റ്റിമൈസ്ഡ് ക്യാബിൻ പോലുള്ള നിരവധി സംവിധാനങ്ങളാണ് G650യുടെ സവിശേഷത. പത്ത് പേർക്ക് കിടന്ന് യാത്ര ചെയ്യാനുള്ള സൗകര്യവും 3 ലിവിങ് ഏരിയയും വിമാനത്തിലുണ്ട്. $1,860,909, മുതൽ $2,995,763 വരെയാണ് പ്രൈവറ്റ് ജെറ്റ് പറപ്പിക്കാനായി വർഷത്തിൽ ചിലവ് വരുന്നത്.
Explore Cristiano Ronaldo’s $73 million Gulfstream G650 private jet, a symbol of luxury and comfort. Discover its features, including 19-passenger capacity, jet lag-free travel, and Ronaldo’s opulent lifestyle.