അദാനി ഗ്രൂപ്പുമായി പുതിയ പദ്ധതികൾ ചർച്ച ചെയ്യുന്നതിന് കേരളത്തിന് വിമുഖത ഇല്ലെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. തുറമുഖവുമായി ബന്ധപ്പെട്ട് പ്രത്യേക ആനുകൂല്യങ്ങൾ നൽകാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. എല്ലാം വ്യവസ്ഥകൾക്കനുസരിച്ച് മാത്രമേ പ്രവർത്തിക്കൂ. അദാനി ഗ്രൂപ്പിനെതിരെ യുഎസ്സിൽ ഉയർന്ന അഴിമതി ആരോപണത്തെത്തുടർന്ന് പാർലമെന്റിൽ പ്രതിപക്ഷ കക്ഷികൾ ഗ്രൂപ്പിനെതിരെ രംഗത്ത് വന്നതിനു പിന്നാലെയാണ് പി. രാജീവിന്റെ പ്രസ്താവന.

അദാനി ഗ്രൂപ്പിന് വിഴിഞ്ഞം പദ്ധതിയിൽ മാത്രം കേരളത്തിൽ വമ്പൻ നിക്ഷേപമാണ് ഉള്ളത്. തുറമുഖ പദ്ധതിയിലൂടെ സംസ്ഥാനത്തിനും ജനങ്ങൾക്കുമുള്ള നേട്ടം കണക്കിലെടുത്ത് ഇത്തരം വിവാദങ്ങളെ ബാധിക്കാത്ത തരത്തിൽ മുന്നോട്ട് പോകുമെന്ന് മന്ത്രി പറഞ്ഞു. വിഴിഞ്ഞം പദ്ധതിയിൽ അദാനി ഗ്രൂപ്പുമായി അഞ്ച് വർഷത്തേക്ക് കൂടി സഹകരിക്കാൻ കേരളം കരാർ ഒപ്പിട്ടിരുന്നു.

പുതിയ പദ്ധതികൾക്കായി കേരളം അദാനി ഗ്രൂപ്പുമായി ഇടപഴകുന്നത് തുടരുമോ എന്ന ചോദ്യത്തിന് അദാനി ഗ്രൂപ്പുമായി ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്ന മറുപടിയാണ് മന്ത്രി നൽകിയത്. എന്നാൽ വൈദ്യുതി, ജലവിതരണം എന്നിവയിലെ സ്വകാര്യവൽക്കരണം പോലുള്ള മേഖലകൾ ഇതിൽ ഉൾപ്പെടില്ലെന്നും മന്ത്രി എടുത്തുപറഞ്ഞു. കേരളത്തിൽ വൻകിട വ്യവസായങ്ങൾ സ്ഥാപിക്കുന്നതിന് സംസ്ഥാനം എതിരല്ല. എന്നാൽ പരിസ്ഥി പ്രശ്നങ്ങൾ കേരളത്തിന് പ്രധാനമാണെന്നും മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങൾ സർക്കാർ അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന സാഹചര്യം ഉണ്ടായാൽ മാത്രമേ അദാനി ഗ്രൂപ്പ് അടക്കമുള്ള ഏത് പദ്ധതിയുമായും മുന്നോട്ട് പോകുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.

വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തിൽ കേരള സർക്കാർ അദാനി ഗ്രൂപ്പുമായി ചേർന്ന് പ്രവർത്തിക്കുന്നുവെങ്കിലും തുറമുഖത്ത് നിന്ന് 15 കിലോമീറ്റർ മാത്രം അകലെയുള്ള അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള നീക്കം പോലുള്ള മറ്റ് പദ്ധതികളിൽ അനുകൂല നിലപാട് അല്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ഏത് പദ്ധതിയും ജനങ്ങളുടെ പുരോഗതി ലക്ഷ്യം വെച്ചാണ് നടത്തുന്നത്. അത് കൊണ്ട് തന്നെ മലിനീകരണം ഉണ്ടാക്കുന്ന വ്യവസായങ്ങൾ കേരളം ഒഴിവാക്കും. ഇതിനു പകരം നിർമിത ബുദ്ധി, റോബോട്ടിക്സ്, ബയോടെക്നോളജി, സുഗന്ധവ്യഞ്ജന സംസ്കരണം, ടൂറിസം തുടങ്ങിയ 22 മേഖലകൾക്കാണ് കേരളം വ്യാവസായിക പ്രാധാന്യം നൽകുന്നത്. ഈ രംഗങ്ങളിൽ പരമാവധി നിക്ഷേപകരെ കൊണ്ടുവരാനാണ് കേരളത്തിന്റെ ശ്രമമെന്നും ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മന്ത്രി പറഞ്ഞു.

Kerala Industries Minister P. Rajeev confirms openness to new Adani Group projects while prioritizing environmental safety, public benefits, and avoiding pollution-heavy industries.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version