നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് മഹാരാഷ്ട്ര. ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യവും കോൺഗ്രസിന്റെ മഹാവികാസ് അഘാഡിയും തമ്മിലാണ് മഹാരാഷ്ട്രയിലെ പ്രധാന തിരഞ്ഞെടുപ്പ് പോരാട്ടം. രാഷ്ട്രീയ ചർച്ചകൾക്കൊപ്പം സ്ഥാനാർത്ഥികളുടെ വമ്പൻ ആസ്തിയുടെ പേരിലും മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ശ്രദ്ധിക്കപ്പെടുന്നു. അക്കൂട്ടത്തിൽ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥിയാണ് പരാഗ് ഷാ.
നിലവിൽ ബിജെപി എംഎൽഎ കൂടിയായ പരാഗിന്റെ കുടുംബ ആസ്തി 3382 കോടി രൂപയാണെന്ന് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ പറയുന്നു. ഇതിൽ 2179 കോടി ഷായുടെ പേരിലും 1136 കോടി ഭാര്യയുടെ പേരിലുമാണ്. അമ്പത്തഞ്ചുകാരനായ ഷായുടെ സമ്പത്തിന്റെ പ്രധാന ഉറവിടം റിയൽ എസ്റ്റേറ്റും കൺസ്ട്രക്ഷനുമാണ്. മേൻ ഇൻഫ്രാ കൺസ്ട്രക്ഷൻ ലിമിറ്റഡ് എന്ന കമ്പനിയുടെ സ്ഥാപകനായ അദ്ദേഹത്തിന് 2019 തിരഞ്ഞെടുപ്പ് കാലത്ത് 500 കോടിയായിരുന്നു ആസ്തി. അഞ്ച് വർഷം കൊണ്ട് ആറ് മടങ്ങ് വളച്ചയാണ് അദ്ദേഹത്തിന്റെ സമ്പത്തിൽ ഉണ്ടായിട്ടുള്ളത്.
എന്നാൽ ഇരുവർക്കും സ്വന്തമായി വാഹനങ്ങളില്ല എന്ന് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ പറയുന്നു. ഷായുടെ പേരിൽ 21,78,98,54,471 രൂപയുടെ സ്ഥാവര ജംഗമ വസ്തുക്കൾക്ക് പുറമേ ഭാര്യയുടെ പേരിൽ 1136,54,26,427 രൂപയുടെ വസ്തുക്കളുമുണ്ട്. ഇരുവരുടേയയും കൈവശം 1.8ഉം 1.3ഉം ലക്ഷം രൂപ വീതമാണ് ഉള്ളത്. ഇത് കൂടാതെ 1.71 കോടി, 2.92 കോടി വീതം സ്ഥിര നിക്ഷേപവും ഇവർക്കുണ്ട്.
Discover Parag Shah’s journey from a real estate mogul to the wealthiest BJP MLA in the Maharashtra elections, with a net worth of ₹3,382 crore. Learn about his rapid financial growth and political career.