കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡിന് (KWML) മൂന്ന് ഇലക്ട്രിക് ഹൈബ്രിഡ് ബോട്ടുകൾ കൂടി ഉടൻ ലഭ്യമാകും. കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL) ബോട്ടുകൾ എത്തിക്കുന്നതിനുള്ള അവസാന ഘട്ട പ്രവർത്തനങ്ങളിലാണ്.

വാട്ടർ മെട്രോയ്ക്ക് വേണ്ടി 23 ഇലക്ട്രിക് ഹൈബ്രിഡ് ബോട്ടുകൾ നിർമിക്കാൻ ഷിപ്പ് യാർഡിന് കരാർ നൽകിയിരുന്നു. ഇതിൽ 17 ബോട്ടുകൾ ഇതിനകം നിർമിച്ചു നൽകി. ബാക്കിയുള്ളവയിൽ മൂന്നെണ്ണമാണ് വരും ദിവസങ്ങളിൽ വാട്ടർ മെട്രോയ്ക്ക് ലഭ്യമാകുക.

പുതുതായി ആരംഭിച്ച ഹൈക്കോടതി-ഫോർട്ട് കൊച്ചി റൂട്ട് ഉൾപ്പെടെ നഗരത്തിൻ്റെ വിവിധ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന അഞ്ച് റൂട്ടുകളിലാണ് കൊച്ചി വാട്ടർ മെട്രോ സർവീസ് ഉള്ളത്. പുതിയ ബോട്ടുകൾ കൂടി എത്തുന്നതോടെ നിലവിലെ റൂട്ടുകളിൽ സർവീസ് വർധിപ്പിക്കും. ഫോർട്ട് കൊച്ചി റൂട്ടിൽ സർവീസുകൾ തമ്മിലുള്ള ഇടവേള 15 മിനിറ്റായി KWML കുറച്ചിട്ടുണ്ട്. കൂടുതൽ ബോട്ടുകൾ ലഭ്യമാകുന്നതോടെ അധിക സർവീസുകൾ നടത്താനാകും.

Kochi Water Metro Limited is set to enhance services with three new electric hybrid boats from Cochin Shipyard Limited, boosting connectivity across the city.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version