റവന്യൂ സെക്രട്ടറിയും രാജസ്ഥാൻ കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനുമായ സഞ്ജയ് മൽഹോത്രയെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) ഗവർണറായി നിയമിച്ചു. രാജ്യം പണപ്പെരുപ്പ നിയന്ത്രണം, സാമ്പത്തിക വളർച്ചാ മാന്ദ്യം തുടങ്ങിയ വെല്ലുവിളികൾ നേരിടുന്ന ഘട്ടത്തിലാണ് ആർബിഐ ഗവർണറായി സഞ്ജയ് മൽഹോത്രയുടെ നിയമനം.

1990 ബാച്ച് രാജസ്ഥാൻ കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ സഞ്ജയ്‌ ആർബിഐയുടെ 26-ാമത് ഗവർണറാണ്. കാൺപൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസ് എൻജിനീയറിംഗ് സ്വന്തമാക്കിയ അദ്ദേഹം യുഎസിലെ പ്രിൻസ്റ്റൺ സർവകലാശാലയിൽ നിന്ന് പബ്ലിക് പോളിസിയിൽ ബിരുദാനന്തര ബിരുദവും നേടി. 33 വർഷത്തെ കരിയറിൽ, വൈദ്യുതി, ധനകാര്യം, നികുതി, ഐടി തുടങ്ങി നിരവധി മേഖലകളിൽ സഞ്ജയ് പ്രവർത്തിച്ചിട്ടുണ്ട്.

ഇപ്പോൾ ധനമന്ത്രാലയത്തിൽ റവന്യൂ സെക്രട്ടറിയാണ് സഞ്ജയ് മൽഹോത്ര. ഈ പദവിയിൽ എത്തുന്നതിനു മുൻപ് ധനകാര്യ മന്ത്രാലയത്തിനു കീഴിലെ ഫിനാൻഷ്യൽ സർവീസ് വകുപ്പ് സെക്രട്ടറിയായിരുന്നു അദ്ദേഹം. മൂന്ന് വർഷത്തേയ്ക്കാണ് സഞ്ജയ് മൽഹോത്രയുടെ നിയമനം. 

Sanjay Malhotra, a seasoned IAS officer, has been appointed as the 26th Governor of RBI. Learn about his career, expertise, and the challenges ahead.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version