യുഎഇയിലെ ആദ്യ നിയന്ത്രിത ക്രിപ്‌റ്റോകറൻസി

യുഎഇയിലെ ആദ്യ നിയന്ത്രിത ക്രിപ്‌റ്റോകറൻസി അഥവാ സ്റ്റേബിൾ കോയിൻ ആയി എഇ കോയിൻ (AE Coin). എഇ കോയിനിന് യുഎഇ സെൻട്രൽ ബാങ്കിന്റെ അംഗീകാരം ലഭിച്ചു. ഇതോടെ മറ്റ് ക്രിപ്റ്റോ കറൻസികൾക്കു മേൽ എഇ കോയിന് വൻ ആധിപത്യമായി. ഗവൺമെന്റ് കറൻസിയുമായി ബന്ധിപ്പിച്ചിരിക്കുന്ന ക്രിപ്‌റ്റോകളാണ് “സ്റ്റേബിൾ കോയിനുകൾ” എന്ന് അറിയപ്പെടുന്നത്. യുഎഇ ബിസിനസുകൾ സമീപഭാവിയിൽത്തന്നെ എഇ കോയിൻ സ്വീകരിച്ചു തുടങ്ങും.

ബ്ലോക് ചെയിൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ച എഇ കോയിൻ ഇടപാടുകളിൽ സ്ഥിരതയും കാര്യക്ഷമതയും സുരക്ഷയും  ഉറപ്പുനൽകുന്നു. സമീപഭാവിയിൽത്തന്നെ എഇ കോയിനുകൾ ലഭ്യമായിത്തുടങ്ങുമെന്ന് എഇ ജനറൽ മാനേജർ റമീസ് റഫീഖ് അറിയിച്ചു. യുഎഇയിലെ കരുതൽ ധനത്തിന്റെ പൂർണമായ പിന്തുണയാണ് എഇ കോയിനുകൾക്ക് ഉള്ളത്. ഇത് സ്ഥിരമായ മൂല്യം ഉറപ്പാക്കുകയും വിലയിലെ ചാഞ്ചാട്ടത്തിൻ്റെ അപകടസാധ്യത ഇല്ലാതാക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

ജൂലൈയിൽ പ്രഖ്യാപിച്ച സെൻട്രൽ ബാങ്കിൻ്റെ പുതുക്കിയ ക്രിപ്‌റ്റോകറൻസി നിയന്ത്രണങ്ങൾ പാലിച്ചാണ് എഇ കോയിൻ്റെ ലോഞ്ച്.
ഇതോടെ രാജ്യത്തിനകത്തെ പേയ്‌മെൻ്റുകൾക്കായി ബിറ്റ്‌കോയിൻ, ഡോളർ-പെഗ്ഡ് സ്റ്റേബിൾകോയിനുകൾ എന്നിവ പോലുള്ള മറ്റ് ഡിജിറ്റൽ അസറ്റുകൾ ഒഴിവാക്കി ദിർഹം പിന്തുണയുള്ള സ്റ്റേബിൾകോയിനുകൾ സ്വീകരിക്കാനാകും.

The UAE’s first regulated cryptocurrency, AE Coin, pegged to the dirham, is set to revolutionize payments. Backed by blockchain, it ensures secure, stable transactions under updated crypto regulations.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version