യൂണികോൺ പദവി നേടി പേയ്മെന്റ് ടെക് കമ്പനി Juspay. വെസ്റ്റ്‌ബ്രിഡ്ജ് ക്യാപിറ്റലിൽ നിന്നുള്ള സീരീസ് ഡി ഫോളോ-ഓൺ റൗണ്ടിൽ 50 മില്യൺ ഡോളർ സമാഹരിച്ചതോടെയാണ് കമ്പനിയുടെ മൂല്യനിർണയം 1.2 ബില്യൺ ഡോളറായി ഉയർന്നത്. ആഗോള വിപുലീകരണം വേഗത്തിലാക്കാനുള്ള ജസ്‌പേയുടെ നീക്കങ്ങളുടെ ഭാഗമായാണ് ജനുവരി 23ന് നടന്ന നിക്ഷേപ പ്രഖ്യാപനം.

പ്രൈമറിയും സെക്കൻഡറിയുമായ ഘടകങ്ങൾ ഉൾപ്പെടുന്ന നിക്ഷേപത്തിൽ, പ്രൈമറി മൂലധനം അന്താരാഷ്ട്ര വിപണികളിലേക്കുള്ള വ്യാപനത്തിനും സാങ്കേതിക സംവിധാനങ്ങളിലേക്കുള്ള നിക്ഷേപം ശക്തിപ്പെടുത്തുന്നതിനുമായി ഉപയോഗിക്കും. സെക്കൻഡറി ഇടപാടുകൾ വഴി പ്രാരംഭ നിക്ഷേപകർക്കും ESOP കൈവശമുള്ള ജീവനക്കാർക്കും ലിക്വിഡിറ്റി ലഭ്യമാക്കും. ഒരു വർഷത്തിനുള്ളിൽ കമ്പനി നടത്തുന്ന രണ്ടാമത്തെ ലിക്വിഡിറ്റി ഇവന്റാണ് ഇതെന്നും, ഡിജിറ്റൽ ഇടപാടുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ എന്റർപ്രൈസുകളും ബാങ്കുകളും ആശ്രയിക്കുന്ന മുഖ്യ പേയ്മെന്റ്‌സ് ഇൻഫ്രാസ്ട്രക്ചർ ദാതാവെന്ന നില കൂടുതൽ ഉറപ്പിക്കുകയാണ് ലക്ഷ്യമെന്നും ജസ്‌പേ വ്യക്തമാക്കി.

ബെംഗളൂരു ആസ്ഥാനമായ ജസ്‌പേ 2012ലാണ് സ്ഥാപിതമായത്. ഇന്ത്യയിലെ പ്രമുഖ പേയ്മെന്റ്‌സ് ഇൻഫ്രാസ്ട്രക്ചർ ദാതാക്കളിലൊന്നായി വളർന്ന ജസ്പേ മൊബൈൽ പേയ്മെന്റുകൾ, യുപിഐ, കാർഡ് ഇടപാടുകൾ എന്നിവയ്ക്കായി സ്കെയിലബിൾ സാങ്കേതിക പ്ലാറ്റ്‌ഫോം നൽകുന്നു.

Bengaluru-based fintech Juspay becomes a unicorn after raising $50 million from WestBridge Capital. Learn about their global expansion plans and payment infrastructure growth.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version