ബാങ്കിംഗ് നിയമ ഭേദഗതി ബിൽ കഴിഞ്ഞയാഴ്ച ലോക്സഭ പാസാക്കിയിരുന്നു. ബാങ്കിംഗ് രീതികൾ നവീകരിക്കുന്നതിനും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനുമായാണ് നിർണായക പരിഷ്‌കാരങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. ബാങ്കിംഗ് മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള ഗവൺമെന്റ് നടപടിയുടെ ഭാഗമായാണ് പരിഷ്കാരം എന്ന് ബിൽ അവതരണ വേളയിൽ ധനമന്ത്രി നിർമല സീതാരാമൻ ചൂണ്ടിക്കാട്ടി. ബാങ്കുകൾ സുരക്ഷിതവും സുസ്ഥിരവും ആരോഗ്യകരവുമായി നിലനിർത്തുക എന്നതാണ് ഉദ്ദേശ്യമെന്നും ധനമന്ത്രി പറഞ്ഞു.

ഇനി മുതൽ ബാങ്ക് അക്കൗണ്ടിനും നിക്ഷേപ അക്കൗണ്ടിനും ലോക്കറുകൾക്കും നാലു നോമിനികൾ വരെയാകാം എന്നതാണ് ബില്ലിലെ പ്രധാന പരിഷ്കാരം. മുൻപ് ഒരു നോമിനിയെ മാത്രമാണ് അനുവദിച്ചിരുന്നത്. വൈവിധ്യമാർന്ന സാമ്പത്തിക ആവശ്യങ്ങളോ ആശ്രിതരോ ഉള്ള കുടുംബങ്ങൾക്ക് മാറ്റം പ്രയോജനകരമാകും.

അവകാശികളില്ലാത്ത ലാഭവിഹിതം നിക്ഷേപ ബോധവൽക്കരണ-സംരക്ഷണ നിധിയിലേക്ക് പോവുന്നതും ഈ നിധിയിൽ നിന്ന് അർഹരായ വ്യക്തികൾക്ക് റീഫണ്ടിന് അപേക്ഷിക്കാവുന്നതുമായ പ്രധാന മാറ്റവും ബില്ലിലുണ്ട്. ഇത് കൂടാതെ ഡയറക്‌ടർഷിപ്പുകൾക്കുള്ള പലിശ പുനർ നിർവചിക്കുന്നതുമായി ബന്ധപ്പെട്ടും മാറ്റമുണ്ട്. കേന്ദ്ര സഹകരണ ബാങ്കിലെ ഒരു ഡയറക്ടർക്ക് ഇനി സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടർ ബോർഡിലും പ്രവർത്തിക്കാൻ ബിൽ അനുവാദം നൽകുന്നു. ബാങ്കുകളുടെ റിപ്പോർട്ടുകൾ സമർപ്പിക്കേണ്ട തീയതികളിലും ബിൽ മാറ്റം കൊണ്ടുവന്നിട്ടുണ്ട്.

ഓഡിറ്റർമാരുടെ വേതനം നിശ്ചയിക്കുന്നതിന് പൊതുമേഖലാ ബാങ്കുകൾക്ക് കുടുതൽ അധികാരം നൽകുന്നതുൾപ്പെടെയുള്ള സുപ്രധാന പരിഷ്കാരങ്ങളും ബില്ലിലുണ്ട്. ഓഡിറ്റർമാരുടെ മത്സരാധിഷ്ഠിത നിയമനം സാധ്യമാക്കുന്നതിലൂടെ ബിൽ ഉയർന്ന നിലവാരമുള്ള സാമ്പത്തിക മേൽനോട്ടം ഉറപ്പാക്കുന്നു. 

The Banking Laws (Amendment) Bill, 2024, introduces reforms to modernize India’s banking sector. Key updates include flexible nomination rules, improved governance, and customer-centric processes for enhanced convenience and trust.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version