NH66 2025ൽ പൂർത്തിയാകും

കാസർകോട്–തിരുവനന്തപുരം ദേശീയപാത 66ന്റെ നിർമാണവും വീതി കൂട്ടലും 2025 ഡിസംബറോടെ പൂർത്തിയാകുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി നിർമാണപ്രവർത്തനങ്ങൾ സംബന്ധിച്ച് ചർച്ച നടത്തിയതിനു പിന്നാലെയാണ് മന്ത്രി റിയാസിന്റെ പ്രതികരണം.

45 മീറ്റർ വീതിയിൽ ആറുവരിപ്പാതകളായാണ് എൻഎച്ച് 66ൻ്റെ വികസനം നടക്കുന്നത്. ഇതുവരെ 5580 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. 80 ശതമാനത്തിനടുത്ത് നിർമാണം പൂർത്തിയായ തലപ്പാടി-ചെങ്കള, കോഴിക്കോട് ബൈപ്പാസ്, രാമനാട്ടുകര-വളാഞ്ചേരി, വളാഞ്ചേരി-കാപ്പിരിക്കാട് എന്നിവ 2025 മാർച്ച് 31ന് മുൻപ് പൂർത്തീകരിക്കുമെന്ന് നേരത്തെ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.

460 കിലോമീറ്റർ ദൈർഘ്യമുള്ള ഏഴ് പദ്ധതികളുടെ പുതുക്കിയ അലൈൻമെൻ്റുകൾക്കും കേന്ദ്രമന്ത്രി അനുമതി നൽകി. മലാപ്പറമ്പ്–പുതുപ്പാടി, പുതുപ്പാടി–മുത്തങ്ങ, കൊല്ലം–ആഞ്ഞിലിമൂട്, കോട്ടയം–പൊൻകുന്നം, മുണ്ടക്കയം–കുമളി, ഭരണിക്കാവ്–മുണ്ടക്കയം, അടിമാലി–കുമളി തുടങ്ങിയ പാതകൾക്കാണ് അനുമതി. ശബരിമല സീസണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പുനലൂർ ബൈപാസ്, കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള ഒൻപത് കിലോമീറ്റർ എലിവേറ്റഡ് റോഡ് തുടങ്ങിയവയുടെ വികസനത്തിനും അംഗീകാരം ലഭിച്ചിട്ടുണ്ട്.

അടുത്ത 20 വർഷത്തേക്കുള്ള 17 റോഡുകളുടെ വികസന പദ്ധതിയും മുഖ്യമന്ത്രി കേന്ദ്ര മന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്. 2044 വരെയുള്ള പദ്ധതികൾക്കായാണ് കേന്ദ്രത്തിന് കേരളം റിപ്പോർട്ട് സമർപ്പിച്ചത്.

The construction and widening of NH 66 from Kasaragod to Thiruvananthapuram, a six-lane road project, will be completed by December 2025, as per Public Works Minister P.A. Mohammed Riyaz. Key sections nearing completion include Thalappadi-Chengala and Ramanattukara-Valanchery.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version