കാർ വില വർധിപ്പിക്കാൻ നിർമാതാക്കൾ

യാത്രാ വാഹനങ്ങളുടെ വില വർധിപ്പിക്കുമെന്ന പ്രഖ്യാപനവുമായി പ്രമുഖ വാഹന നിർമാതാക്കൾ. ഇലക്ട്രിക് കാറുകൾ അടക്കമുള്ളവയുടെ വില 2025 ജനുവരി മുതൽ വർധിപ്പിക്കുമെന്ന് ഇന്ത്യൻ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ് അറിയിച്ചു. സൗത്ത് കൊറിയൻ വാഹന നിർമാതാക്കളായ കിയ മോട്ടോഴ്സും തങ്ങളുടെ പ്രമുഖ മോഡലുകളായ സെൽട്ടോസ്, സോണറ്റ് എന്നിവയ്ക്ക് അടക്കം അടുത്ത വർഷത്തോടെ വില വർധിപ്പിക്കും.

വാഹന നിർമാണ ചിലവ് ഉയർന്നതും പണപ്പെരുപ്പവുമാണ് ടാറ്റ വാഹനങ്ങൾക്ക് വില വർധിക്കാൻ കാരണമായത്. മൂന്ന് ശതമാനം വരെ വർധനവാണ് ടാറ്റ വാഹന വിലയിൽ 2025ൽ ഉണ്ടാകുക. ടാറ്റ ടിയാഗോ മുതൽ ഹാരിയർ വരെയുള്ള വാഹനങ്ങളുടെ നിർമാണച്ചിലവ് വർധിച്ചിട്ടുണ്ട്. ഇതാണ് വിലവർധനവിലേക്ക് നയിച്ചത്. നിർമാണ സാമഗ്രികളുടെ വില വർധനവും വർധിച്ച സപ്ലൈ ചെയിൻ ചിലവുമാണ് കിയ വാഹനങ്ങളുടെ വിലവർധനവിനു പിന്നിൽ.  

നേരത്തെ മാരുതി സുസുക്കി എല്ലാ മോഡലുകൾക്കും നാല് ശതമാനം വില വർധിപ്പിച്ചിരുന്നു. ഹ്യൂണ്ടായ് മോട്ടോഴ്സും വെർണ, ക്രെറ്റ തുടങ്ങിയ മോഡലുകൾക്ക് അടക്കം 25000 രൂപ വർധിപ്പിച്ചിരുന്നു. 

Indian automakers, including Tata Motors, Kia, Maruti Suzuki, Hyundai, and Mahindra, are set to raise vehicle prices by up to 4% from January 2025 due to rising input costs and inflation.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version