സ്റ്റൈലിഷ് സ്റ്റാറിന്റെ ആസ്തി 460 കോടി, Allu Arjun Net-worth

പുഷ്പ ടൂവിലൂടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായി മാറിയിരിക്കുകയാണ് സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുൻ. ഫോർബ്‌സ് ഇന്ത്യ അടുത്തിടെ പ്രഖ്യാപിച്ച റിപ്പോട്ട് പ്രകാരം പുഷ്പ 2ൽ അല്ലുവിന് പ്രതിഫലമായി ലഭിച്ചത് 300 കോടി രൂപയാണ്. ഫിനാൻഷ്യൽ എക്‌സ്പ്രസിൻ്റെ റിപ്പോർട്ട് പ്രകാരം 2024ലെ കണക്കനുസരിച്ച് അല്ലു അർജുൻ്റെ ആസ്തി ഏകദേശം 460 കോടി രൂപയാണ്.

അഭിനയത്തിനു പുറമേ സ്വന്തം നിർമാണ കമ്പനിയും തിയേറ്ററും താരത്തിനുണ്ട്. 2022ലാണ് അദ്ദേഹം ഹൈദരാബാദിൽ തന്റെ നിർമാണക്കമ്പനി ആരംഭിച്ചത്. 10 ഏക്കറിലുള്ള സ്റ്റുഡിയോ ചലച്ചിത്ര നിർമാണത്തിലും ടെലിവിഷൻ നിർമാണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത് കൂടാതെ അല്ലു കുടുംബത്തിന് ഗീത ആർട്സ് എന്ന ചലച്ചിത്ര നിർമാണ കമ്പനിയും ഉണ്ട്. 2023ലാണ് അല്ലു അർജുൻ ഹൈദരാബാദിൽ മൾട്ടിപ്ലക്സ് തിയേറ്റർ സ്വന്തമാക്കിയത്. അല്ലു കുടുംബത്തിന്റെ OTT പ്ലാറ്റ്‌ഫോമായ ‘ആഹാ’യുടെ ബ്രാൻഡ് അംബാസഡറുമാണ് അല്ലു അർജുൻ. അദ്ദേഹത്തിൻ്റെ പിതാവ് അല്ലു അരവിന്ദിനറേതാണ് ഈ പ്ലാറ്റ്ഫോം.

ഹൈദരാബാദിലെ അദ്ദേഹത്തിന്റെ ആഢംബര ഭവനം മാത്രം 100 കോടി രൂപ വിലമതിക്കുന്നതാണ്. ഇൻഡോർ ജിം, വീടിനുള്ളിലെ നീന്തൽക്കുളം, ഹോം തിയേറ്റർ തുടങ്ങി നിരവധി അത്യാഢംബര സൗകര്യങ്ങളാണ് ഈ വീട്ടിലുള്ളത്. വാഹന പ്രേമി കൂടിയാണ് അല്ലു അർജുൻ. ആഢംബര വാഹനങ്ങളുടെ നീണ്ട നിരയാണ് അദ്ദേഹത്തിൻ്റെ പക്കലുള്ളത്. റേഞ്ച് റോവർ വോഗ്, ഹമ്മർ H2, ജാഗ്വാർ XJL, വോൾവോ XC90 T8 എക്സലൻസ് തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ഗാരേജിലെ മിന്നും താരങ്ങൾ.

Allu Arjun has become India’s highest-paid actor with Rs 300 crore for Pushpa 2. His net worth is Rs 460 crore, and he also runs a production company, owns a multiplex theater, and endorses the Aaha OTT platform.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version