3 മുതൽ 6 വയസുവരെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ പ്രാരംഭ ശിശുസംരക്ഷണവും വിദ്യാഭ്യാസവും (Early Childhood Care and Education – ECCE) ഉറപ്പാക്കുന്നതിനായി ഭരണഘടനയിൽ പുതിയ ആർട്ടിക്കിൾ 21(b) ഉൾപ്പെടുത്തുന്ന ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ച് രാജ്യസഭാ എംപി സുധാ മൂർത്തി.

രാജ്യസഭയുടെ ശീതകാല സമ്മേളനത്തിനിടെയാണ് സുധാ മൂർത്തി പ്രമേയം അവതരിപ്പിച്ചത്. ഗ്രാമീണ മേഖലകളിൽ രാജ്യത്തിനായി സേവനം അനുഷ്ഠിക്കുന്ന അങ്കണവാടി ജീവനക്കാരെ അഭിനന്ദിച്ച് പ്രസംഗം ആരംഭിച്ച സുധാ മൂർത്തി, അങ്കണവാടി പദ്ധതി ആരംഭിച്ച് 50 വർഷം പിന്നിട്ടതായി ചൂണ്ടിക്കാട്ടി.

1975ൽ ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, 6 വയസുവരെയുള്ള കുട്ടികൾ എന്നിവർക്കായി ഏകീകൃത ശിശു വികസന പദ്ധതി (ICDS) ആരംഭിച്ചു. ഇത് പ്രാരംഭ ശിശു വിദ്യാഭ്യാസത്തിന്റെ മാതൃകയായി പ്രവർത്തിക്കുന്നു. ഇതോടൊപ്പം പോഷകാഹാര കുറവ് തടയുന്നതിനുള്ള സുരക്ഷാ വലയമായി തുടരുന്നതായും സുധാ മൂർത്തി വ്യക്തമാക്കി. 2002ൽ 86ആം ഭരണഘടനാ ഭേദഗതിയിലൂടെ 6 മുതൽ 14 വയസുവരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം മൗലികാവകാശമായി ഉൾപ്പെടുത്തി. ഇസിസിഇ സംബന്ധിച്ച നയ നിർദേശക തത്വങ്ങളിലും വ്യവസ്ഥകൾ ഉൾപ്പെടുത്തുന്നതിൽ ഇത് സുപ്രധാനമായെന്നും അവർ ഓർമിപ്പിച്ചു.

വിദ്യാഭ്യാസത്തെ ജീവിതങ്ങളെ മാറ്റിമറിക്കുന്ന ‘മാന്ത്രിക ദണ്ഡ്’ എന്ന് വിശേഷിപ്പിച്ച സുധാ മൂർത്തി, അത് സമൂഹത്തെ മെച്ചപ്പെടുത്തുകയും സാമ്പത്തിക പുരോഗതിക്ക് സംഭാവന നൽകുകയും ചെയ്യുന്നതായും കൂട്ടിച്ചേർത്തു.

Rajya Sabha MP Sudha Murty introduced a resolution urging a constitutional amendment to include Article 21(b) for free and compulsory Early Childhood Care and Education (ECCE) for all children aged 3-6, emphasizing education as a “magic wand.”

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version