ഇലക്ട്രിക് വാഹന ഭീമൻമാരായ ടെസ്ല ഇന്ത്യയിലേക്കെന്ന് റിപ്പോർട്ട്. ന്യൂഡൽഹിയിൽ ഷോറൂം ആരംഭിക്കാനായി ഇലോൺ മസ്കിന്റെ ടെസ്ല ശ്രമം തുടങ്ങിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിലെ നിക്ഷേപ പദ്ധതികൾ മുൻപ് നിർത്തിവെച്ച കമ്പനി ഇപ്പോൾ വീണ്ടും ഇന്ത്യൻ പ്രവേശനത്തിന് ഒരുങ്ങുന്നതിന്റെ സൂചനയാണിത്.

ഡൽഹി എൻസിആറിൽ ഷോറൂമിനായി സ്ഥലം ലഭിക്കാൻ പ്രമുഖ റിയൽ എസ്റ്റേറ്റ്-നിർമാണ ഗ്രൂപ്പായ ഡിഎൽഎഫിനെ ടെസ്ല സമീപിച്ചിട്ടുണ്ട്. കസ്റ്റമർ എക്സ്പീരിയൻസ് സെന്ററിനായി മാത്രം ടെസ്ല 3,000-5,000 സ്ക്വയർ ഫീറ്റ് സ്ഥലമാണ് തേടുന്നത്. സർവീസ്, ഡെലിവെറി ഓപറേഷനുകൾക്കായി ഇതിന്റെ മൂന്ന് മുതൽ നാലിരട്ടിവരെ സ്ഥലം ആവശ്യമായി വരും. സൗത്ത് ഡൽഹിയിലെ ഡിഎൽഎഫ് അവന്യൂ മാൾ, ഗുരുഗ്രാമിലെ സൈബർ ഹബ്ബ് കോംപ്ലക്സ് തുടങ്ങിയ ഇടങ്ങൾക്കാണ് ടെസ്ല പ്രഥമ പരിഗണന നൽകുന്നത്.

ഇന്ത്യൻ വിപണിയിലേക്കുള്ള ടെസ്ലയുടെ പ്രവേശനം ഏറെക്കാലമായി വാർത്തകളിലുണ്ട്. ഈ വർഷമാദ്യം ടെസ്ല ഉടമ ഇലോൺ മസ്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണുമെന്നും കമ്പനി ഇന്ത്യയിൽ മൂന്ന് ബില്യൺ ഡോളർ നിർമാണ നിക്ഷേപം നടത്തുമെന്നും പറഞ്ഞിരുന്നു. എന്നാൽ ടെസ്ലയിൽ വിൽപന കുറഞ്ഞതുമൂലം ഈ നിക്ഷേപം കമ്പനി വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.

Tesla resumes its search for showroom locations in New Delhi, collaborating with DLF to explore prime spaces. Discover Tesla’s strategy and India’s EV growth plans.

Share.

Comments are closed.

Exit mobile version