2024ൽ രാജ്യത്തെ സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റം വളർച്ച നേടിയതായി കണക്കുകൾ. 2023ൽ രണ്ട് സ്റ്റാർപ്പ് കമ്പനികൾ മാത്രമാണ് യൂണികോൺ പദവിയിലെത്തിയത്. എന്നാൽ 2024ൽ ആറ് സ്റ്റാർപ്പ് കമ്പനികൾ ബില്യൺ ഡോളർ ക്ലബ്ബിലെത്തി. ഇതോടെ ഇന്ത്യയിൽ യൂണികോൺ പദവിയിലെത്തുന്ന സ്റ്റാർട്ടപ്പുകളുടെ എണ്ണം 117 ആയി.
ഒരു ബില്യൺ ഡോളറിലധികം (8,486 കോടി രൂപ) മൂല്യമുള്ള സ്വകാര്യ സ്റ്റാർട്ടപ്പ് കമ്പനിയെയാണ് യൂണിക്കോൺ സ്റ്റാർട്ടപ്പ് എന്ന് വിളിക്കുന്നത്. ഓല ഇലക്ട്രിക് സിഇഒ ഭവീഷ് അഗർവാളിന്റെ നേതൃത്വത്തിലുള്ള നിർമിത ബുദ്ധി സ്റ്റാർട്ടപ്പായ കൃത്രിം എഐ (Krutrim AI) ആണ് 2024ലെ ആദ്യ യൂണിക്കോൺ ആയത്. 2023ൽ ആരംഭിച്ച കമ്പനി ലാർജ് ലാംഗ്വേജ് മോഡലിലാണ് (LLM) ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
20 ഇന്ത്യൻ ഭാഷകൾ മനസിലാക്കാനും 10 ഭാഷകളിൽ ടെക്സ്റ്റ് ജനറേറ്റ് ചെയ്യാനും കഴിയുന്ന മോഡലുകൾ കൃത്രിം എഐ വികസിപ്പിച്ചിട്ടുണ്ട്. ഫെബ്രുവരിയിൽ ഡൽഹി ആസ്ഥാനമായുള്ള ട്രാവൽ ആൻഡ് ഹോട്ടൽ സോഫ്റ്റ് വെയർ സ്റ്റാർട്ടപ്പ് റേറ്റ് ഗെയിൻ (RateGain) യൂണിക്കോൺ ക്ലബ്ബിൽ ഇടം പിടിച്ചു.
മാർച്ചിൽ ബെംഗളൂരു ആസ്ഥാനമായ ഫിൻടെക് കമ്പനി പെർഫിയോസ് (Perfios) യൂണിക്കോൺ നേട്ടം സ്വന്തമാക്കി. ഇലക്ട്രിക് വാഹന നിർമാതാക്കളായ ഏഥർ എനർജി (Ather Engergy) ഓഗസ്റ്റിൽ ബില്യൺ ക്ലബ്ബിലെത്തി. തൊട്ടടുത്ത മാസം തന്നെ ബൈക്ക് ടാക്‌സി സേവന കമ്പനിയായ റാപ്പിഡോയും (Rapido) യൂണികോൺ നേട്ടത്തിലെത്തി. സെപ്റ്റംബറിൽത്തന്നെ ബെംഗളൂരു ആസ്ഥാനമായ ഫിൻടെക് കമ്പനി മണിവ്യൂവും (Moneyview) യൂണികോൺ ക്ലബ്ബിൽ ഇടം നേടി.
India’s startup ecosystem saw a significant rise in 2024, with six startups reaching unicorn status. Learn about the standout companies like Moneyview, Ather Energy, and Krutrim AI that achieved this milestone.