ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ ഫോർബ്സ് പട്ടികയിൽ ധനമന്ത്രി നിർമല സീതാരാമനടക്കം മൂന്ന് ഇന്ത്യക്കാർ. തുടർച്ചയായ അഞ്ചാം തവണയാണ് നിർമല സീതാരാമൻ പട്ടികയിൽ ഇടം പിടിക്കുന്നത്. എച്ച്സിഎൽ ടെക്ക് ചെയർപേഴ്സൺ റോഷ്ണി നാടാർ, ബയോകോൺ എക്സിക്യൂട്ടീവ് ചെയർപേഴ്സൺ കിരൺ മജുംദാർ ഷാ എന്നിവരാണ് പട്ടികയിൽ ഇടം പിടിച്ച മറ്റ് ഇന്ത്യക്കാർ. നിർമല സീതാരാമൻ പട്ടികയിൽ 28ാം സ്ഥാനത്താണ്. റോഷ്ണി നാടാർ, കിരൺ മജുംദാർ ഷാ എന്നിവർ യഥാക്രമം 81, 82 സ്ഥാനങ്ങളിലുണ്ട്.

യൂറോപ്പ്യൻ കമ്മീഷന്റെ ആദ്യ വനിതാ പ്രസിഡന്റായ ഉർസുല വോൺ ഡെർ ലെയ്നാണ് ലോകത്തിലെ ഏറ്റവും ശക്തയായ വനിത. ജർമൻ രാഷ്ട്രീയക്കാരിയായ ഉർസുല 2019 മുതൽ യൂറോപ്പ്യൻ കമ്മിഷനെ നയിക്കുന്നു. യൂറോപ്പ്യൻ സെൻട്രൽ ബാങ്ക് അധ്യക്ഷ ക്രിസ്റ്റീൻ ലഗാർഡേയാണ് പട്ടികയിൽ രണ്ടാമത്. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയോ മെലോനി, മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയോ ഷെയ്ൻബോം, ജനറൽ മോട്ടോഴ്സ് സഇഇഒ മേരി ബറ എന്നിവരാണ് ശക്തരായ സ്ത്രീകളുടെ പട്ടികയിൽ മൂന്ന് മുതൽ അഞ്ച് വരെ സ്ഥാനങ്ങളിൽ ഉള്ളത്.

Nirmala Sitharaman, along with Roshni Nadar and Kiran Mazumdar-Shaw, represents India on Forbes’ 2024 list of the world’s 100 most powerful women, with Sitharaman ranking 28th.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version