ബോളിവുഡ് സൗന്ദര്യറാണി ഐശ്വര്യ റായിക്ക് പാകിസ്ഥാനിൽ നിന്നും ഒരു അപര. ഇസ്ലാമാബാദിൽ നിന്നുള്ള സംരംഭക കൻവാൽ ചീമയുടെ ചിത്രങ്ങളാണ് ഐശ്വര്യയുമായുള്ള രൂപസാദൃശ്യത്തിന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഐശ്വര്യ റായിയുടെ ഫോട്ടോകളുമായി താരതമ്യപ്പെടുത്തി നിരവധി പേരാണ് കൻവാൾ ചീമയുടെ ചിത്രങ്ങൾ ഷെയർ ചെയ്യുന്നത്.
മുൻപ് ഐടി ഉപകരണ നിർമാതാക്കളായ Cisco സിസ്റ്റംസിൽ ജോലി ചെയ്തിരുന്ന കൻവാൽ പിന്നീട് ഇംപാക്റ്റ് മീറ്റർ എന്ന സ്വന്തം എൻജിഒ ആരംഭിക്കുകയായിരുന്നു. തലാസീമിയ ക്യാംപെയിനും യുവാക്കൾക്ക് വേണ്ടിയുള്ള നിരവധി ക്യാംപെയ്നുകളുമായി സജീവമാണ് കൻവാലിന്റെ ഇംപാക്റ്റ് മീറ്റർ എന്ന എൻജിഒ.
സമൂഹമാധ്യമങ്ങളിൽ അവർ പോസ്റ്റ് ചെയ്ത ചില ചിത്രങ്ങൾ കണ്ടാണ് ബോളിവുഡ് സുന്ദരിയുമായി കൻവാലിന് വലിയ സാദൃശ്യമുണ്ട് എന്ന് നെറ്റിസൺസ് തിരിച്ചറിഞ്ഞത്. കൻവാളിന്റെ മുഖത്തെ ഫീച്ചേർസും പ്രത്യേകിച്ച് വശ്യമായ കണ്ണും ഐശ്വര്യയുടേതിന് സമാനമാണ് എന്നാണ് നെറ്റിസൺസിന്റെ അഭിപ്രായം.
ഇസ്ലാമാബാദിൽ ജനിച്ച കൻവാൽ വളർന്നത് സൗദി അറേബ്യയിലെ റിയാദിലാണ്. റിയാദിലെ അമേരിക്കൻ ബ്രിട്ടീഷ് സ്കൂളിൽ നിന്നാണ് കൻവാൾ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. എന്നാൽ രൂപത്തിൽ ബോളിവുഡ് താരവുമായുള്ള സാദൃശ്യം ഒരു ബഹുമതിയായി കൻവാൾ കരുതുന്നില്ല. ബാഹ്യരൂപഭംഗി നോക്കാതെ തന്റെ പ്രവർത്തനങ്ങളേയും വാക്കുകളേയും മാനിക്കണമെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ അവർ പറഞ്ഞിരുന്നു.
Kanwal Cheema, founder of The Impact Meter NGO, is a Pakistani businesswoman dedicated to social causes. Known for her resemblance to Aishwarya Rai, she leads impactful campaigns like Thalassemia and Seekho and Kamao.